Latest NewsNewsIndia

40 വ്യാജ ബോംബ് ഭീഷണികള്‍: വിമാനക്കമ്പനികള്‍ക്ക് നഷ്ടം 80 കോടി

മുംബൈ: കഴിഞ്ഞ നാലു ദിവസമായി വിമാനങ്ങള്‍ക്ക് നേരെ ബോംബ് ഭീഷണി. മുംബൈയില്‍ നിന്ന് ലണ്ടനിലേക്കുള്ള എയര്‍ ഇന്ത്യ വിമാനം ലണ്ടനില്‍ ലാന്‍ഡ് ചെയ്യാന്‍ ഒരു മണിക്കൂര്‍ മാത്രം ശേഷിക്കെയാണ് ഭീഷണി സന്ദേശം ലഭിച്ചത്.വിമാനത്തിലെ ഈ ബോംബ് ഭീഷണി മൂലം മൂന്ന് കോടി രൂപയുടെ നഷ്ടമാണ് എയര്‍ ഇന്ത്യയ്ക്കുണ്ടായത്.

Read Also: കൗമാരക്കാരെയും യുവാക്കളെയും ലക്ഷ്യമിട്ട് ‘ബ്രാന്‍ഡഡ്’ അരിഷ്ടം

വിമാനത്തില്‍ 130 ടണ്‍ ജെറ്റ് ഇന്ധനം നിറച്ചിരുന്നു. ഇതുമാത്രമല്ല, യാത്രക്കാര്‍, ബാഗേജ്, ചരക്ക്, ഇന്ധനം, മറ്റ് വസ്തുക്കള്‍ എന്നിവയുള്‍പ്പെടെ ഈ വിമാനത്തിന്റെ ഭാരം ഏകദേശം 340 മുതല്‍ 350 ടണ്‍ വരെയാണ്.വിമാനം നീണ്ട പറക്കലിന് ശേഷം ന്യൂയോര്‍ക്കില്‍ ഇറക്കിയിരുന്നെങ്കില്‍ ഏകദേശം 100 ടണ്‍ ഇന്ധനം കുറയുമായിരുന്നു. ഇത് ലാന്‍ഡിംഗ് എളുപ്പമാക്കുമായിരുന്നു.

കാരണം ബോയിംഗ് 777 വിമാനം ഇറങ്ങുന്നതിന് 250 ടണ്‍ ഭാരം അനുയോജ്യവും സുരക്ഷിതവുമാണെന്ന് കണക്കാക്കപ്പെടുന്നു. എന്നാല്‍ ഈ എമര്‍ജന്‍സി ലാന്‍ഡിംഗ് മൂലം കമ്പനിക്ക് വന്‍തോതില് ഇന്ധനം പാഴാക്കേണ്ടി വന്നതോടെ ഒരു കോടിയോളം രൂപയുടെ നഷ്ടമുണ്ടായി.മാത്രമല്ല ഇത്രയും വലിയ ഭാരമുള്ള ലാന്‍ഡിംഗും അപകടകരമാണ്. 200-ലധികം യാത്രക്കാരുമായിട്ടായിരുന്നു ഈ ലാന്‍ഡിംഗ്.

ഇതിനുപുറമെ, 200-ലധികം യാത്രക്കാര്‍ക്കും ജീവനക്കാര്‍ക്കും വേണ്ടിയുള്ള ഹോട്ടല്‍ താമസത്തിനും ലാന്‍ഡിംഗുമായി ബന്ധപ്പെട്ട അനാവശ്യ എയര്‍പോര്‍ട്ട് ചെലവുകള്‍ക്കും എയര്‍ ഇന്ത്യ പണം ചെലവഴിക്കേണ്ടി വന്നു. നഷ്ടപരിഹാരം, ടിക്കറ്റ് റീഫണ്ട്, റീ-ചെക്കിംഗ്, മറ്റ് വിമാനത്താവള സൗകര്യങ്ങള്‍ക്കായി ഗ്രൗണ്ട് സര്‍വീസ്, പുതിയ ക്രൂ ടീമിനെ ക്രമീകരിക്കല്‍ എന്നിവയുടെ ചെലവ് അടക്കം രണ്ട് കോടി വേറെ.

ഒക്ടോബര്‍ 14 മുതല്‍ വ്യാഴാഴ്ച വരെ വിവിധ വിമാനക്കമ്പനികള്‍ക്ക് 40 വ്യാജ ബോംബ് ഭീഷണികള്‍ ലഭിച്ചിട്ടുണ്ട്. ഏകദേശം 60 മുതല്‍ 80 കോടി രൂപ വരെയാണ് ഇതിന്റെ പേരില്‍ നഷ്ടമായത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button