Latest NewsNewsIndia

പുരി ജഗന്നാഥ ക്ഷേത്രത്തിൽ അനധികൃതമായി കടന്നു: 9 ബംഗ്ലാദേശി സ്വദേശികൾ അറസ്റ്റിൽ

ഭുവനേശ്വർ: പുരി ജഗന്നാഥ ക്ഷേത്രത്തിൽ അനധികൃതമായി കടന്ന ഒൻപത് ബംഗ്ലാദേശികൾ അറസ്റ്റിൽ. വിശ്വഹിന്ദു പരിഷത്ത് പ്രവർത്തകർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ഒഡീഷ പോലീസാണ് ബംഗ്ലാദേശികളെ അറസ്റ്റ് ചെയ്തത്. ക്ഷേത്രത്തിലെ ആചാരങ്ങൾ ലംഘിച്ച് ബംഗ്ലാദേശി അഹിന്ദുക്കൾ കയറിയത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് വിഎച്ച്പി പ്രവർത്തകർ സിംഗ്ദ്വാർ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. തുടർന്നാണ് പോലീസ് ഇവരെ അറസ്റ്റ് ചെയ്തത്.

Read Also: ഇന്ത്യന്‍ നാവികസേനാ ഉദ്യോഗസ്ഥന്‍ സാഹില്‍ വര്‍മയെ കപ്പലില്‍ നിന്ന് കാണാതായി: കേന്ദ്ര സര്‍ക്കാരിന്റെ സഹായം തേടി പിതാവ്

ചോദ്യം ചെയ്യുന്നതിനായി ബംഗ്ലാദേശികളെ കസ്റ്റഡിയിലെടുത്തുവെന്ന് പുരി അഡീഷണൽ എസ്പി സുശീൽ മിശ്ര അറിയിച്ചിരുന്നു. ഇവരുടെ പാസ്‌പോർട്ടുകളും പോലീസ് പിടിച്ചെടുത്തു. അറസ്റ്റിലായവരിൽ നാലുപേരെ ക്ഷേത്രത്തിനുള്ളിൽ നിന്നും അഞ്ച് പേരെ പുറത്ത് നിന്നുമാണ് പിടികൂടിയത്. ഇവർ താമസിച്ച ഹോട്ടൽ മുറികളും പോലീസ് പരിശോധിച്ചു.

അറസ്റ്റിലാവരെ കുറിച്ച് സമഗ്രമായ അന്വേഷണം നടത്തുമെന്നാണ് സുശീൽ മിശ്ര പറഞ്ഞത്.

Read Also: സിദ്ധാര്‍ത്ഥനെ എസ്എഫ്‌ഐക്കാര്‍ തല്ലിക്കൊന്നത് പാര്‍ട്ടിയുടെ അറിവോടെ: ആരോപണവുമായി കെ മുരളീധരന്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button