Latest NewsKeralaIndia

ഷൊര്‍ണൂര്‍ റെയിൽവേ പ്ലാറ്റ്‌ഫോമിൽ ഉടമയില്ലാതെ കണ്ട ബാഗ് പോലീസ് പരിശോധിച്ചു , കണ്ടെത്തിയത് കിലോക്കണക്കിന് ലഹരി

പാലക്കാട്: റെയിൽവേ പ്ലാറ്റ്‌ഫോമിൽ ഉപേക്ഷിച്ച നിലയിൽ കണ്ട ബാഗിൽ നിന്നും അഞ്ച് കിലോ കഞ്ചാവ് കണ്ടെത്തി. പാലക്കാട് ഷോർണൂർ റെയിൽവേ സ്റ്റേഷനിലാണ് സംഭവം. ഇന്ന് രാവിലെ 11 മണിക്ക് നടന്ന പരിശോധനയിലാണ് കേരള റെയിൽവേ പോലീസ് കഞ്ചാവ് കണ്ടെത്തിയത്. അഞ്ചാം നമ്പർ പ്ലാറ്റ്‌ഫോമിൽ ഉപേക്ഷിക്കപ്പെട്ട നിലയിലുള്ള ഒരു ബാഗിലായിരുന്നു കഞ്ചാവ്. ഉറവിടത്തെക്കുറിച്ചും പ്രതികളെക്കുറിച്ചുമുള്ള അന്വേഷണം പുരോഗമിക്കുന്നെന്നും പോലീസ് അറിയിച്ചു.

അതേസമയം, ബംഗളൂരുവില്‍നിന്ന് ഇന്നോവ കാറില്‍ കൊണ്ടുവന്ന രാസലഹരിയുമായി മൂന്നു യുവാക്കള്‍ പിടിയില്‍. ഇവരില്‍ നിന്ന് മെത്താംഫിറ്റമിന്‍ ഇനത്തില്‍പ്പെട്ട 100 ഗ്രാം ലഹരി പിടിച്ചെടുത്തു. എറണാകുളം, ആലുവ സ്വദേശികളായ നിധിന്‍, വിഷ്ണു, ഷാഫി എന്നിവരെയാണ് പിടികൂടിയത്. തൃശൂര്‍ സ്‌പെഷല്‍ സ്‌ക്വാഡ് ഇന്‍സ്‌പെക്ടറും സംഘവും നടപടികള്‍ സ്വീകരിച്ചു. കുതിരാന്‍ ഭാഗത്തുവച്ച് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് വാഹനം തടഞ്ഞെങ്കിലും ഇവര്‍ നിര്‍ത്താതെ പോയി. പിന്നീട് മുപ്പത് കിലോമീറ്ററോളം പിന്തുടര്‍ന്ന് പഴയന്നൂര്‍ റേഞ്ചിലെ പ്ലാഴി ഭാഗത്തുനിന്നും പിടികൂടുകയായിരുന്നു.

സ്റ്റേറ്റ് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് തലവന്‍ അനില്‍കുമാര്‍, സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ജി. കൃഷ്ണകുമാര്‍, എക്‌സൈസ് ഇന്‍സ്‌പെക്ടര്‍മാരായ ടി.ആര്‍. മുകേഷ്‌കുമാര്‍, എസ്. മധുസൂദനന്‍ നായര്‍, കെ വി വിനോദ്, ആര്‍ ജി രാജേഷ്, സുദര്‍ശന്‍, പ്രിവന്റീവ് ഓഫീസര്‍ എസ് ജി സനില്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ എം എം അരുണ്‍കമാര്‍, എം വിശാഖ്, മുഹമ്മദ് അലി, സന്ത് കുമാര്‍, രജിത്ത് ആര്‍ നായര്‍, ടോമി, സുബിന്‍, എക്‌സൈസ് ഡ്രൈവര്‍മാരായ രാജീവ്, വിനോജ്ഖാന്‍ സേട്ട് എന്നിവരും പ്രതികളെ പിടികൂടിയ സംഘത്തില്‍ ഉണ്ടായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button