Latest NewsNewsIndia

സീ സർവൈവൽ സെന്റർ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി: പ്രതിവർഷം പതിനായിരത്തിലേറെ പേർക്ക് പരിശീലനം

ന്യൂഡൽഹി: സീ സർവൈവൽ സെന്റർ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഒരു ദിവസത്തെ സന്ദർശനത്തിനായി ഗോവയിലെത്തിയപ്പോഴാണ് പ്രധാനമന്ത്രി സീസർവൈവൽ സെന്ററിന്റെ ഉദ്ഘാടനം നിർവ്വഹിച്ചത്. ഏതെങ്കിലും പ്രതികൂല സാഹചര്യത്തിൽ കടലിൽ അകപ്പെട്ടു പോവുകയാണെങ്കിൽ അതിനെ അതിജീവിക്കുന്നതിനായി പരിശീലനം നൽകുകയാണ് സീ സർവൈവൽ സെന്റർ ലക്ഷ്യമിടുന്നത്.

Read Also: ഇന്ത്യയില്‍ പാശ്ചാത്യ രാജ്യങ്ങളിലെ സംസ്‌കാരം മാതൃകയാക്കാന്‍ സാധിക്കില്ല : സുപ്രീം കോടതി

പ്രതികൂല സാഹചര്യങ്ങളിലും പ്രളയം പോലുള്ള ദുരന്തങ്ങളിലും സ്വയം രക്ഷനേടാൻ യുവാക്കളെ പ്രാപ്തരാക്കുന്നതിന് വേണ്ടിയാണ് പദ്ധതി ലക്ഷ്യമിടുന്നത്. പ്രതിവർഷം 10,000 മുതൽ 15,000 പേർക്ക് വരെ ഈ സെന്ററിലൂടെ പരിശീലനം നൽകും.

എനർജി വീക്ക് 2024 സമ്മേളനത്തിൽ പങ്കെടുക്കുന്നതിന് വേണ്ടിയാണ് പ്രധാനമന്ത്രി ഗോവയിലെത്തിയത്. ഈ മാസം ആറ് മുതൽ ഒമ്പത് വരെയാണ് എനർജി വീക്ക് നടക്കുന്നത്.  വിവിധ രാജ്യങ്ങളിലെ എണ്ണ, വാതക കമ്പനികളിലെ സിഇഒമാരുമായും വിദഗ്ധരുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും.

Read Also: ആം ആദ്മിക്കും അരവിന്ദ് കെജ്രിവാളിനും തിരിച്ചടി, കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ എഎപി നേതാക്കളുടെ വീടുകളില്‍ ഇഡി റെയ്ഡ്

shortlink

Related Articles

Post Your Comments

Related Articles


Back to top button