
തിരുവനന്തപുരം : ചലച്ചിത്ര അക്കാദമി കുട്ടികള്‍ക്ക് ആസ്വാദനക്കുറിപ്പ് തയ്യാറാക്കാനായി കുട്ടികള്‍ക്ക് നല്കിയ വീഡിയോ വിവാദത്തില്‍. ഭീതിദമായ വീഡിയോ ആണ് ആസ്വാദനക്കുറിപ്പ് എഴുതാനായി കുട്ടികള്‍ക്ക് നല്‍കിയത്.
ചലച്ചിത്ര ക്യാമ്പില്‍ പങ്കെടുക്കാനാണ് ഈ വീഡിയോ കണ്ട് കുറിപ്പ് തയ്യാറാക്കേണ്ടത്. എട്ട്, ഒമ്പത്, പത്ത് ക്ലാസ്സുകളിലെ കുട്ടികള്‍ക്കുള്ള വീഡിയോ ആണ് വിവാദമായത്. വീഡിയോ മാറ്റാന്‍ നിര്‍ദേശം നല്‍കിയതായി ചലച്ചിത്ര അക്കാദമി ചെയര്മാന് പ്രേംകുമാര്‍ പറഞ്ഞു.
കുട്ടികള്‍ കണ്ട് ആസ്വദിക്കേണ്ട വീഡിയോ അല്ലെന്ന് മനസ്സിലായെന്നും തിരുത്തല്‍ നടപടി ഉടന്‍ സ്വീകരിക്കുമെന്നും പ്രേംകുമാര്‍ വ്യക്തമാക്കി.
Post Your Comments