ന്യൂഡല്‍ഹി: രാജ്യത്തെ ചില ചിട്ടകളും സംസ്‌കാരങ്ങളും
നമ്മള്‍ കൃത്യമായി പാലിക്കണമെന്ന് സുപ്രീം കോടതി. വിവാഹത്തിന്റെ സംസ്‌കാരം സംരക്ഷിക്കപ്പെടണമെന്നും പാശ്ചാത്യ രാജ്യങ്ങളിലെ സംസ്‌കാരം മാതൃകയാക്കാനും പിന്തുടരാനും സാധിക്കില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. വിവാഹം കഴിക്കാതെ കുട്ടികള്‍ ഉണ്ടാകുന്നത് അംഗീകരിക്കാനാകില്ല. ഇത് അസാധാരണമാണ്. വാടക ഗര്‍ഭധാരണത്തിലൂടെ അമ്മയാകാന്‍ അനുവദിക്കണമെന്ന ആവശ്യപ്പെട്ടുകൊണ്ട് 44 കാരിയായ അവിവാഹിത നല്‍കിയ പരാതിയില്‍ പ്രതികരിക്കുകയായിരുന്നു സുപ്രീം കോടതി.
Read Also:ലാവലിന്‍ കേസ് പരിഗണിക്കുന്നത് വീണ്ടും മാറ്റി: മേയ് ഒന്നിന് അന്തിമവാദം കേള്‍ക്കും
സറോഗസി നിയമത്തിലെ സെക്ഷന്‍ 2-ന്റെ സാധുത ചൂണ്ടിക്കാട്ടിയാണ് 44കാരി വാടക ഗര്‍ഭധാരണത്തിനായി കോടതിയെ സമീപിച്ചത്. എന്നാല്‍ അവിവാഹിതയായ ഒരു സ്ത്രീക്ക് വാടക ഗര്‍ഭധാരണത്തിലൂടെ അമ്മയാകാന്‍ നിയമം അനുവദിക്കുന്നില്ല, വിധവയ്ക്കോ അല്ലെങ്കില്‍ വിവാഹമോചനം നേടിയ സ്ത്രീകള്‍ക്കോ സാധ്യമായ ഈ നിയമം അവിവാഹിതയ്ക്ക് അനുകൂല്യം നല്‍കുന്നില്ലെന്ന് കോടതി വ്യക്തമാക്കി.
ഇന്ത്യന്‍ സമൂഹത്തില്‍ വിവാഹം കഴിക്കാതെ അമ്മയാകുന്നത് നിയമപ്രകാരം അനുവദനീയമല്ലെന്ന് കോടതി നിരീക്ഷിച്ചു. ജസ്റ്റിസുമാരായ ബി.വി. നാഗരത്‌ന, അഗസ്റ്റിന്‍ ജോര്‍ജ്ജ് മസിഹ് എന്നിവരടങ്ങിയ ബെഞ്ചാണ് വിഷയത്തില്‍ പ്രതികരിച്ചത്. വിവാഹത്തിലൂടെ അമ്മയാകണമെന്നത് രാജ്യത്തെ മാനദണ്ഡമാണെന്നും അവര്‍ ചൂണ്ടിക്കാണിച്ചു.
Post Your Comments