Latest NewsNewsIndia

ആം ആദ്മിക്കും അരവിന്ദ് കെജ്രിവാളിനും തിരിച്ചടി, കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ എഎപി നേതാക്കളുടെ വീടുകളില്‍ ഇഡി റെയ്ഡ്

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് ആംആദ്മി നേതാക്കളുടെ വീടുകളില്‍ ഇഡി റെയ്ഡ്. കള്ളപ്പണം വെളുപ്പിക്കല്‍ നിയമപ്രകാരം 10 ഇടങ്ങളിലാണ് ഇഡി സംഘം പരിശോധന നടത്തിയത്. എഎപി രാജ്യസഭാ എംപി എന്‍ഡി ഗുപ്തയുടെയും മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ പേഴ്സണല്‍ സെക്രട്ടറി ഭിവന്‍ കുമാറിന്റെ വസതിയിലും പരിശോധന നടന്നു. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട വിവരങ്ങളൊന്നും ഇഡി പിറത്തുവിട്ടിട്ടില്ല.

Read Also: പടക്കനിര്‍മ്മാണ ശാലയില്‍ വന്‍ സ്‌ഫോടനം, 6 പേര്‍ക്ക് ദാരുണാന്ത്യം: 60 പേര്‍ക്ക് പരിക്ക്, പലരുടെയും നില അതീവഗുരുതരം

അതേസമയം, മദ്യനയ അഴിമതിക്കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാത്ത അരവിന്ദ് കെജ്രിവാളിനെതിരെ ഇഡി കോടതിയെ സമീപിച്ചിരുന്നു. തുടര്‍ച്ചയായ അഞ്ചാം തവണയും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ തയ്യാറാകാത്ത സാഹചര്യത്തിലാണിത്. മദ്യനയ അഴിമതിക്കേസുമായി ബന്ധപ്പെട്ടുള്ള കള്ളപ്പണം വെളുപ്പിക്കല്‍ സംബന്ധിച്ച് വിവരങ്ങള്‍ തേടുന്നതിനാണ് ഇഡി കെജ്രിവാളിനോട് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ടത്. ചോദ്യം ചെയ്യലിന് ഹാജരാകാനുള്ള ഇഡിയുടെ ആവശ്യം അഞ്ച് തവണയാണ് കെജ്രിവാള്‍ തള്ളിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button