യാത്രകൾ ചെയ്യാൻ ആഗ്രഹിക്കാത്തവർ വളരെ ചുരുക്കമാണ്. യാത്രകൾ പലർക്കും പല അനുഭൂതികളാണ് പ്രദാനം ചെയ്യാറുള്ളത്. ഓരോ യാത്രയും ഓരോ അനുഭവങ്ങളാണ്. അത്തരത്തിൽ, മഞ്ഞുവീഴ്ച ആസ്വദിക്കാൻ താൽപ്പര്യമുള്ളവരെ സ്വാഗതം ചെയ്യുകയാണ് ജമ്മു കാശ്മീർ. ഈ സീസണിലെ ആദ്യത്തെ മഞ്ഞുവീഴ്ചയ്ക്കാണ് ജമ്മു കാശ്മീരിലെ ഉദംപൂർ സാക്ഷ്യം വഹിച്ചിരിക്കുന്നത്.
ജമ്മു കാശ്മീരിലെ പ്രദേശങ്ങളിലും മഞ്ഞുവീഴ്ച ആരംഭിച്ചതോടെ ബാരമുള്ള-ബനിഹാൽ ട്രെയിൻ സർവീസുകളെ കുറിച്ചുള്ള വിവരങ്ങൾ പങ്കുവെച്ചിരിക്കുകയാണ് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. കൊടും തണുപ്പിൽ ഒരു ചൂട് ചായ കുടിച്ച് ട്രെയിൻ യാത്ര നടത്താൻ ആഗ്രഹിക്കുന്നവർക്ക് ഈ റൂട്ടിലേക്കുള്ള ടിക്കറ്റ് ബുക്ക് ചെയ്യാവുന്നതാണ്. ഒട്ടുമിക്ക വടക്കൻ സംസ്ഥാനങ്ങളിലും ഇതിനകം തന്നെ മഞ്ഞുവീഴ്ച ആരംഭിച്ചിട്ടുണ്ട്.
Also Read: സംസ്ഥാനത്തെ മുഴുവൻ താലൂക്ക് ആശുപത്രികളിലും ദന്തൽ യൂണിറ്റ് സജ്ജമാക്കും: ആരോഗ്യ വകുപ്പ് മന്ത്രി
ജമ്മു കാശ്മീരിന്റെ ഹൃദയ നഗരവും തലസ്ഥാനവുമായ ശ്രീനഗറും, റിയാസി ജില്ലയിലെ ഗുൽമാർഗ് ഗ്രാമവും മഞ്ഞണിഞ്ഞ് നിൽക്കുകയാണ്. കത്രയിലെ മാതാ വൈഷ്ണ ദേവി ക്ഷേത്രത്തിന്റെ മുകളിലൂടെ പെയ്തിറങ്ങുന്ന മഞ്ഞുകണങ്ങൾ കാണേണ്ട കാഴ്ച തന്നെയാണ്. വിനോദസഞ്ചാരികളുടെ പറുദീസിയായ ഈ പ്രദേശങ്ങളിലേക്ക് ജനുവരി-മാർച്ച് സീസണുകളിൽ യാത്ര ചെയ്യുന്നതാണ് ഏറെ ഉത്തമം.
Post Your Comments