Latest NewsIndia

കാണാതായ 13 കാരിയുടെ മൃതദേഹം ആളൊഴിഞ്ഞ കെട്ടിടത്തിൽ: മുഖം ആസിഡൊഴിച്ച് വികൃതമാക്കിയനിലയിൽ

കാണാതായ പതിമൂന്നുകാരിയുടെ മൃതദേഹം ആളൊഴിഞ്ഞ കെട്ടിടത്തിൽ കണ്ടെത്തി. മഹാരാഷ്ട്രയിലെ ഖഡക്പാട സ്വദേശിയായ പെൺകുട്ടിയുടെ മൃതദേഹമാണ് കല്യാണിലെ ആളൊഴിഞ്ഞ കെട്ടിടത്തിനുള്ളില്‍ അഴുകിയനിലയില്‍ കണ്ടെത്തിയത്. മുഖം ആസിഡൊഴിച്ച് വികൃതമാക്കിയനിലയിൽ ആയിരുന്നു. പെൺകുട്ടിയുടെ ആൺസുഹൃത്തായ ഇരുപത്തിരണ്ടുകാരൻ കൊല നടത്തിയ ശേഷം മൃതദേഹം ഇവിടെ ഉപേക്ഷിച്ചതാകാം എന്നാണ് സംശയം. ഇയാളെ ജനുവരി 14-ന് റെയില്‍വേ ട്രാക്കില്‍ മരിച്ചനിലയില്‍ കണ്ടെത്തിയിരുന്നു.

ജനുവരി 13-നാണ് എട്ടാംക്ലാസ് വിദ്യാര്‍ഥിനിയെ ദുരൂഹസാഹചര്യത്തില്‍ കാണാതായത്. തുടര്‍ന്ന് പോലീസ് കേസെടുത്ത് അന്വേഷണം നടത്തി വരുന്നതിനിടെയാണ് ഒന്‍പതുദിവസത്തിന് ശേഷം കുട്ടിയെ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്.

കല്യാണിലെ സിന്‍ഡിക്കേറ്റിലെ ആളൊഴിഞ്ഞ കെട്ടിടത്തിനുള്ളിലായിരുന്നു മൃതദേഹം. കെട്ടിടത്തില്‍നിന്ന് ദുര്‍ഗന്ധം വമിക്കുന്നതായി രണ്ടുദിവസം മുന്‍പേ നാട്ടുകാര്‍ പറഞ്ഞിരുന്നു. പട്ടിയോ പൂച്ചയോ ചത്തതായിരിക്കുമെന്നാണ് നാട്ടുകാര്‍ ആദ്യംകരുതിയത്. തുടര്‍ന്ന് ശുചീകരണത്തൊഴിലാളിയോട് ഇവിടെ പരിശോധിക്കാന്‍ ആവശ്യപ്പെട്ടതോടെയാണ് ആള്‍പാര്‍പ്പില്ലാത്ത കെട്ടിടത്തിനുള്ളില്‍ അഴുകിയനിലയില്‍ മൃതദേഹം കണ്ടെത്തിയത്.

പെണ്‍കുട്ടിയുടെ മൃതദേഹത്തിന് സമീപത്തുനിന്നും ഒരു ഹാന്‍ഡ്ബാഗും രണ്ട് മൊബൈല്‍ഫോണുകളും പോലീസ് കണ്ടെടുത്തിരുന്നു. ഒരു മൊബൈല്‍ഫോണ്‍ പെണ്‍കുട്ടിയുടേതാണെന്നും മറ്റൊന്ന് ജല്‍ന സ്വദേശിയായ ആണ്‍സുഹൃത്തിന്റേതാണെന്നും പരിശോധനയില്‍ വ്യക്തമായി. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് യുവാവും പെണ്‍കുട്ടിയും അടുപ്പത്തിലായിരുന്നുവെന്നും ജനുവരി 14-ന് ഇയാള്‍ ട്രെയിനിന് മുന്നില്‍ച്ചാടി ജീവനൊടുക്കിയതായും കണ്ടെത്തിയത്.

പെണ്‍കുട്ടിയെ കൊലപ്പെടുത്തിയത് ആണ്‍സുഹൃത്താണോ എന്നതുസംബന്ധിച്ച് അന്വേഷണം നടത്തിവരികയാണെന്നായിരുന്നു പോലീസിന്റെ പ്രതികരണം. ഇതിനായി ഫോണ്‍വിളി രേഖകളും മേഖലയിലെ സിസിടിവി ക്യാമറകളും പരിശോധിച്ചുവരികയാണെന്നും പോലീസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button