പത്തനംതിട്ട: 2023-24 വർഷത്തെ മകരവിളക്ക് മഹോത്സവത്തിന് ഇന്ന് സമാപ്തി കുറിച്ചു. മകരവിളക്ക് ഉത്സവത്തിന്റെ നടപൂജകൾ പൂർത്തിയാക്കിയ ശേഷം ഇന്നാണ് ശബരിമല നട അടച്ചത്. ഇന്ന് പുലർച്ചെ 5:00 മണിക്കാണ് നട തുറന്നത്. 5:30-ന് തിരുവാഭരണം തിരിച്ചെഴുന്നള്ളിച്ചതോടെ ഈ വർഷത്തെ മകരവിളക്ക് മഹോത്സവത്തിന് കൊടിയിറങ്ങി. കഴിഞ്ഞ ദിവസം രാത്രി 10:00 മണി വരെയാണ് ഭക്തർക്ക് സന്നിധാനത്തേക്ക് പ്രവേശനം അനുവദിച്ചത്.
തിരുവാഭരണ ഘോഷയാത്ര സംഘം ശബരിമലയിൽ നിന്ന് ഇതിനോടകം പന്തളത്തേക്ക് മടക്കയാത്ര ആരംഭിച്ചിട്ടുണ്ട്. ഈ മാസം 24-ന് തിരുവാഭരണ ഘോഷയാത്ര സംഘം പന്തളത്ത് എത്തിച്ചേരും. തുടർന്ന് തിരുവാഭരണ പേടകങ്ങൾ ദേവസ്വം ബോർഡ് അധികാരികളിൽ നിന്ന് പന്തളം കൊട്ടാരം നിർവ്വാഹ സംഘം ഭാരവാഹികൾ ഏറ്റുവാങ്ങുകയും, സ്രാമ്പിക്കൽ കൊട്ടാരത്തിലെ സുരക്ഷിത മുറിയിൽ സൂക്ഷിക്കുന്നതുമാണ്. ഇക്കുറി 50 ലക്ഷം ഭക്തരാണ് ശബരിമലയിൽ എത്തിയത്. മകരവിളക്ക് തീർത്ഥാടന കാലത്ത് ശബരിമലയിൽ നിന്ന് 357.47 കോടി രൂപയാണ് വരുമാന ഇനത്തിൽ ലഭിച്ചത്.
Post Your Comments