ന്യൂഡല്‍ഹി: അയോധ്യയില്‍ തിങ്കളാഴ്ച നടക്കുന്ന രാമക്ഷേത്രത്തിലെ പ്രതിഷ്ഠാചടങ്ങില്‍ പങ്കെടുക്കുമെന്ന് അയോധ്യ കേസിലെ ഹര്‍ജിക്കാരനായ ഇക്ബാല്‍ അന്‍സാരി. അയോധ്യയിലുള്ളവരെല്ലാം സഹോദരങ്ങളാണെന്നും പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കാനുള്ള ക്ഷണം സന്തോഷത്തോടെ സ്വീകരിക്കുന്നുവെന്നും, മസ്ജിദ് വേഗത്തില്‍ യാഥാര്‍ത്ഥ്യമാക്കുമെന്നും അദ്ദേഹം അറിയിച്ചു.
Read Also: റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ക്കൊരുങ്ങി ഡല്‍ഹി, കനത്ത സുരക്ഷാവലയത്തില്‍ രാജ്യതലസ്ഥാനം
അതേസമയം, അയോധ്യയില്‍ നാളെ നടക്കാനിരിക്കുന്ന പ്രാണപ്രതിഷ്ഠാ ചടങ്ങിനുള്ള ഒരുക്കം പുരോഗമിക്കുകയാണ്. നാളെ പത്തരയ്ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി അയോാധ്യയിലെത്തും. ഉച്ചയ്ക്ക് 12.05 മുതല്‍ പ്രതിഷ്ഠ ചടങ്ങില്‍ പങ്കെടുക്കും. തുടര്‍ന്ന് പൊതുചടങ്ങിനെ അഭിസംബോധന ചെയ്യും. നാളെ രാവിലെ പത്തിന് പ്രതിഷ്ഠാ ചടങ്ങിന്റെ ഭാഗമായി 50ലധികം സംഗീതോപകരണങ്ങള്‍ അണിനിരത്തിയുള്ള സംഗീതാര്‍ച്ചന മംഗളധ്വനി നടക്കും. 18 സംസ്ഥാനങ്ങളില്‍ നിന്നുള്ള കലാകാരന്മാര്‍ രണ്ട് മണിക്കൂര്‍ നീളുന്ന അര്‍ച്ചനയില്‍ പങ്കെടുക്കുമെന്ന് ക്ഷേത്ര ട്രസ്റ്റ് അറിയിച്ചു.
Post Your Comments