കൊച്ചി: മഹാരാജാസ് കോളേജിൽ എസ്എഫ്ഐ പ്രവർത്തകന് കുത്തേറ്റ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. കെഎസ്‌യു പ്രവർത്തകൻ ഇജിലാൽ ആണ് അറസ്റ്റിലായത്. കേസിലെ എട്ടാം പ്രതിയാണ് കണ്ണൂർ സ്വദേശിയായ ഇജിലാൽ. എസ്എഫ്ഐയുടെ പരാതിയിലാണ് ഇജിലാലിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. അതേസമയം, മറ്റു പ്രതികൾക്കായുള്ള തെരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്. കെഎസ്‌യു, ഫ്രറ്റേണിറ്റി പ്രവർത്തകരായ 15 പേർക്കെതിരെയാണ് എറണാകുളം സെൻട്രൽ പോലീസ് കേസെടുത്തിട്ടുള്ളത്. വധശ്രമം അടക്കം 9 വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയത്.
മഹാരാജാസ് കോളേജിലെ എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിക്കാണ് പരിക്കേറ്റത്. മൂന്നാംവർഷ ഇംഗ്ലീഷ് വിദ്യാർത്ഥി അബ്ദുൽ മാലിക്കാണ് കേസിലെ ഒന്നാം പ്രതി. അധ്യാപകനെ ആക്രമിച്ച ഫ്രറ്റേണിറ്റി പ്രവർത്തകനെതിരെ പ്രതിഷേധിച്ചതിലുള്ള വിരോധമാണ് കത്തിക്കുത്ത് അടക്കമുള്ള സംഘർഷങ്ങളിലേക്ക് നയിച്ചത്. പ്രിൻസിപ്പാളിന്റെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ മഹാരാജാസ് കോളേജ് അനിശ്ചിത കാലത്തേക്ക് അടച്ചിടാൻ തീരുമാനിച്ചിട്ടുണ്ട്.
Post Your Comments