ന്യൂഡൽഹി: രാജ്യത്തെ മത്സര പരിശീലന കേന്ദ്രങ്ങൾക്കുള്ള കർശന മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തുവിട്ട് കേന്ദ്രസർക്കാർ. കോച്ചിംഗ് സ്ഥാപനങ്ങൾ നിർബന്ധമായും രജിസ്ട്രേഷൻ പ്രക്രിയ പൂർത്തിയാക്കേണ്ടതാണ്. 16 വയസിന് താഴെ പ്രായമുള്ള വിദ്യാർത്ഥികൾക്ക് യാതൊരു കാരണവശാലും കോച്ചിംഗ് സെന്ററുകളിൽ പ്രവേശനം നൽകാൻ പാടുള്ളതല്ലെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കി. കൂടാതെ, മുഴുവൻ കേന്ദ്രങ്ങളിലും വിദ്യാർത്ഥികൾക്കാവശ്യമായ കൗൺസിലിംഗ് സേവനങ്ങൾ നിർബന്ധമായും ഉറപ്പുവരുത്തേണ്ടതാണ്. ഇതിനോടൊപ്പം വിദഗ്ധരായ അധ്യാപകരെ മാത്രമേ നിയമിക്കാൻ പാടുള്ളൂ.
വിദ്യാർത്ഥികളെ ആകർഷിക്കുന്നതിനായി തെറ്റായ വാഗ്ദാനങ്ങളോ, മത്സര പരീക്ഷകളിൽ ഉയർന്ന റാങ്കോ മാർക്കോ ഗ്യാരണ്ടി നൽകാൻ പാടുള്ളതല്ല. ഇത്തരത്തിൽ വ്യവസ്ഥകൾ ലംഘിക്കുന്ന സ്ഥാപനങ്ങൾക്ക് ഒരു ലക്ഷം രൂപ വരെ പിഴ ചുമത്തുന്നതാണ്. കൂടാതെ, കോച്ചിംഗ് സെന്ററുകളുടെ രജിസ്ട്രേഷൻ റദ്ദ് ചെയ്യുന്നതടക്കമുള്ള നടപടികൾ സ്വീകരിക്കും. കോച്ചിംഗ് സെന്ററുകളെ നിയമപരമായ ചട്ടക്കൂടിന്റെ പരിധിയിൽ കൊണ്ടുവരുന്നതിന്റെ ഭാഗമായാണ് സർക്കാർ പുതിയ മാർഗ്ഗരേഖ പുറപ്പെടുവിച്ചത്.
Also Read: കൈപ്പത്തി വെട്ടിയ കേസ്: പ്രതി സവാദിനെ പ്രൊ. ടി. ജെ ജോസഫ് തിരിച്ചറിഞ്ഞു
Post Your Comments