KeralaLatest NewsNews

ഭക്തിസാന്ദ്രമായി സന്നിധാനം: തിരുവാഭരണ ഘോഷയാത്ര ഇന്ന്

മകരവിളക്കിന് ഇനി രണ്ട് ദിവസം മാത്രം ബാക്കി നിൽക്കെ സുരക്ഷാ ക്രമീകരണങ്ങൾ അന്തിമ ഘട്ടത്തിലാണ്

പത്തനംതിട്ട: മകരവിളക്ക് ദിവസം അയ്യപ്പ വിഗ്രഹത്തിൽ ചാർത്താനുള്ള തിരുവാഭരണങ്ങൾ വഹിച്ചുള്ള ഘോഷയാത്ര ഇന്ന് പുറപ്പെടും. ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് പന്തളത്ത് നിന്നാണ് ഘോഷയാത്ര ആരംഭിക്കുക. പന്തളം രാജകുടുംബാംഗം മരിച്ചതിനെ തുടർന്ന് ഇക്കുറി വലിയ കോയിക്കൽ ക്ഷേത്രത്തിലും, കൊട്ടാരത്തിലും ആചാരപരമായ ചടങ്ങുകൾ ഉണ്ടായിരിക്കുകയില്ല. കൂടാതെ, രാജപ്രതിനിധിയും ഇത്തവണ ഘോഷയാത്രയെ അനുഗമിക്കുകയില്ലെന്ന് അറിയിച്ചിട്ടുണ്ട്. പരമ്പരാഗത പാതയിലൂടെ കടന്നുപോകുന്ന ഘോഷയാത്ര ജനുവരി 15ന് വൈകിട്ടാണ് സന്നിധാനത്ത് എത്തിച്ചേരുക.

മകരവിളക്കിന് ഇനി രണ്ട് ദിവസം മാത്രം ബാക്കി നിൽക്കെ സുരക്ഷാ ക്രമീകരണങ്ങൾ അന്തിമ ഘട്ടത്തിലാണ്. പുല്ലുമേട്, പരുന്തുംപാറ, പാഞ്ചാലിമേട് എന്നിവിടങ്ങളിൽ ദർശനത്തിനായുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. വള്ളക്കടവ് ചെക്ക് പോസ്റ്റ് വഴിയും, ശബരിമലയിൽ നിന്ന് പുല്ലുമേട്ടിലേക്കും ഉച്ചയ്ക്ക് 2:00 മണി വരെ മാത്രമേ ആളുകളെ കടത്തിവിടുകയുള്ളൂവെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കി. വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ പുല്ലുമേട് ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ എത്തി പരിശോധന നടത്തിയിട്ടുണ്ട്.

Also Read: അടൽ സേതു പാലം പ്രവർത്തനസജ്ജം: പ്രവേശനാനുമതി ഉള്ളത് ഈ വാഹനങ്ങൾക്ക് മാത്രം

shortlink

Related Articles

Post Your Comments

Related Articles


Back to top button