രാജ്യത്തെ ഏറ്റവും നീളമേറിയ പാലമായ അടൽ സേതു പ്രധാനമന്ത്രി നരേന്ദ്രമോദി നാടിനായി സമർപ്പിച്ചിരിക്കുകയാണ്. മുംബൈയിലെ ഗതാഗതക്കുരുക്കിന് ഏറെ പരിഹാരം കാണുന്ന ഈ പാലം ഇതിനോടകം തന്നെ വലിയ രീതിയിലുള്ള ശ്രദ്ധ നേടിയെടുത്തിട്ടുണ്ട്. മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിയുടെ സ്മരണാർത്ഥമാണ് കടൽ പാലത്തിന് അടൽ സേതു എന്ന പേര് നൽകിയിരിക്കുന്നത്. ദക്ഷിണ മുംബൈ നഗരത്തെയും നവി മുംബൈ നഗരത്തെയും ബന്ധിപ്പിക്കുന്ന അടൽ സേതു പാലത്തിലൂടെ വാഹനങ്ങൾക്ക് സഞ്ചരിക്കണമെങ്കിൽ ചില നിബന്ധനകൾ ഉണ്ട്. എല്ലാ വാഹനങ്ങൾക്കും പാലത്തിലൂടെ സഞ്ചരിക്കാനുള്ള അനുമതിയില്ല. ഇവയെക്കുറിച്ച് കൂടുതൽ അറിയാം.
ഓട്ടോറിക്ഷകൾ, ട്രാക്ടറുകൾ, ബൈക്കുകൾ, സൈക്കിളുകൾ, മുച്ചക്ര വാഹനങ്ങൾ, മൃഗങ്ങൾ വലിക്കുന്ന വാഹനങ്ങൾ തുടങ്ങി പതിയെ സഞ്ചരിക്കുന്ന വാഹനങ്ങൾക്ക് പാലത്തിലൂടെ സഞ്ചരിക്കാനുള്ള അനുമതിയില്ല. കൂടാതെ, ഭാരമേറിയ വാഹനങ്ങളായ ട്രക്കുകൾ, ലോറികൾ തുടങ്ങിയവയ്ക്കും പ്രവേശനാനുമതിയില്ല. അതേസമയം, കാറുകൾ അടക്കമുള്ള വാഹനങ്ങളുടെ വേഗപരിധി മണിക്കൂറിൽ 100 കിലോമീറ്ററായി നിശ്ചയിച്ചിട്ടുണ്ട്. പാലത്തിലെ കയറ്റങ്ങളിലും ഇറക്കങ്ങളിലും വാഹനങ്ങളുടെ വേഗപരിധി 40 കിലോമീറ്ററായിരിക്കും.
Also Read: അയോധ്യ രാമക്ഷേത്രം: പ്രാണപ്രതിഷ്ഠയ്ക്ക് ഭവാന് സമർപ്പിക്കാൻ പട്ടുപുടവ നെയ്തൊരുക്കി വിശ്വാസികൾ
Post Your Comments