KottayamLatest NewsKeralaNattuvarthaNews

രാഷ്ട്രീയത്തിന്‍റെ പേരിൽ രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങിൽ പങ്കെടുക്കാതിരിക്കുന്നത് ഈശ്വരനിന്ദ: എൻഎസ്എസ്

കോട്ടയം: രാഷ്ട്രീയത്തിന്‍റെ പേരിൽ രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങ് ബഹിഷ്കരിക്കുന്നത് ഈശ്വരനിന്ദയാണെന്ന വിമർശനവുമായി എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങിൽ പ​​ങ്കെടുക്കാനുള്ള ക്ഷണം കോൺഗ്രസ് നിരസിച്ചതിന്റെ പശ്ചാത്തലത്തിലാണ് സുകുമാരൻ നായരുടെ പരോക്ഷ വിമർശനം.

‘ജനുവരി 22ന് അയോധ്യയിൽ ശ്രീരാമതീർത്ഥ ട്രസ്റ്റിന്‍റെ ആഭിമുഖ്യത്തിൽ നടക്കുന്ന രാമക്ഷേത്ര പ്രതിഷ്‌ഠ ചടങ്ങിൽ കഴിയുമെങ്കിൽ പങ്കെടുക്കേണ്ടത് ഏതൊരു ഈശ്വരവിശ്വാസിയുടെയും കടമയാണ്. അതിന് ജാതിയോ മതമോ നോക്കേണ്ടതില്ല. രാഷ്ട്രീയത്തിന്‍റെ പേരുപറഞ്ഞ് ആ സംരംഭത്തെ ബഹിഷ്കരിക്കുന്നത് ഈശ്വരനിന്ദയെന്നുവേണം പറയാൻ. ഏതെങ്കിലും സംഘടനകളോ രാഷ്ട്രീയപ്പാർട്ടികളോ ഇതിനെ എതിർക്കുന്നുണ്ടെങ്കിൽ അത് അവരുടെ സ്വാർത്ഥതയ്ക്കും രാഷ്ട്രീയനേട്ടങ്ങൾക്കും വേണ്ടി മാത്രമായിരിക്കും,’ എൻഎസ്എസ് ജനറൽ സെക്രട്ടറി വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.

‘ചിലരുടെ ബക്കറ്റ് ലിസ്റ്റിലടക്കം ലക്ഷദ്വീപ് എന്ന പേര് വന്നതിൽ സന്തോഷം’: വിമർശനവുമായി അയിഷ സുൽത്താന

എന്തെങ്കിലും രാഷ്ട്രീയലക്ഷ്യം വച്ചുകൊണ്ടോ ഏതെങ്കിലും രാഷ്ട്രീയപ്പാർട്ടിക്കുവേണ്ടിയോ അല്ല എൻഎസ്എസ് ഈ നിലപാട് സ്വീകരിക്കുന്നത്. ഈശ്വരവിശ്വാസത്തിന്‍റെ പേരിൽ രാമക്ഷേത്രത്തിന്‍റെ നിർമ്മാണഘട്ടം മുതൽ എൻഎസ്എസ് ഇതിനോട് സഹകരിച്ചിരുന്നു,’ ജി. സുകുമാരൻ നായർ പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button