Latest NewsKeralaYouthNewsLife Style

വിവാഹമോചനം കൂടുന്നു, പുരുഷൻമാര്‍ക്കിടയിൽ സംഭവിക്കുന്നത്: പുതിയ പഠന റിപ്പോർട്ട് ഞെട്ടിപ്പിക്കുന്നത്

ചെറിയ പ്രശ്നങ്ങള്‍ പോലും പുരുഷൻമാരെ വിഷാദത്തിലേക്ക് എത്തിക്കും.

പുരുഷന്മാർക്കിടയിൽ വിവാഹ മോചനം കാരണം വിഷാദം വർദ്ധിച്ചു വരുന്നതായി പഠന റിപ്പോർട്ടുകൾ. മനുഷ്യന്റെ സന്തോഷത്തെക്കുറിച്ചുള്ള മാനസികവിദഗ്ദ്ധര്‍ നടത്തിയ പഠനമാണ് പുറത്തുവന്നിരിക്കുന്നത്. ജീവിതത്തില്‍ മതിയായ സന്തോഷം ലഭിക്കാത്തത് പുരുഷൻമാര്‍ക്കാണെന്നാണ് പഠനങ്ങള്‍ പറയുന്നത്. അതിനുളള പ്രധാനപ്പെട്ട കാരണമായി പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത് വിവാഹമോചനമാണ്.

വിവാഹമോചിതരായ പുരുഷൻമാരുടെ ജീവിതത്തില്‍ കുടുംബത്തില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും ലഭിക്കുന്ന പിന്തുണ വളരെ കുറവാണെന്ന് പഠനങ്ങള്‍ മുൻപും തെളിയിച്ചിട്ടുണ്ട്. വിവാഹമോചനം ആരോഗ്യപരമായും സന്തോഷപരമായും കൂടുതല്‍ സ്ത്രീകളെക്കാള്‍ കൂടുതല്‍ മോശമായി ബാധിക്കുന്നത് പുരുഷൻമാരെയാണ്.

read also: ഷിൻഡെ വിഭാഗമാണ് യഥാർഥമെങ്കില്‍ എന്തുകൊണ്ട് സ്പീക്കർ ഞങ്ങളെ അയോഗ്യരാക്കിയില്ല?: പ്രതികരണവുമായി ഉദ്ധവ് താക്കറെ

ചെറിയ പ്രശ്നങ്ങള്‍ പോലും പുരുഷൻമാരെ വിഷാദത്തിലേക്ക് എത്തിക്കും. മാനസിക ഉല്ലാസത്തിനായി ചെയ്യുന്ന പലകാര്യങ്ങളും ഒടുവില്‍ കലാശിക്കുന്നത് വലിയ പ്രശ്നങ്ങളിലായിരിക്കും. ഉറക്കമില്ലായ്മ, വിഷാദം, ശരീരഭാരം കുറയല്‍ തുടങ്ങിയവ പുരുഷൻമാര്‍ നേരിടുന്ന ചില പ്രശ്നങ്ങളാണ്. ഇത് പോലെ കടുത്ത ഹൃദയസംബന്ധമായ അസുഖങ്ങളോ സ്‌ട്രോക്കോ വരാനും കാരണമുണ്ടാകും. ചിലർ പുതിയ സൗഹൃദബന്ധങ്ങള്‍ സൃഷ്ടിക്കാൻ ശ്രമിക്കുകയും ഡേറ്റിംഗ് ആപ്പുകളുടെ സഹായം തേടുകയും ചെയ്യും. എന്നാൽ, 90ശതമാനം പേരും ചതിക്കുഴികളിൽ വീഴുന്നുവെന്നു പഠനങ്ങള്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button