ന്യൂഡൽഹി: നടിയും നൃത്തസംവിധായകയുമായ ധനശ്രീ വർമ്മയും ക്രിക്കറ്റ് താരവും ഭർത്താവുമായ യുസ്‌വേന്ദ്ര ചാഹലും തമ്മിലുള്ള ഡിവോഴ്സ് അഭ്യൂഹങ്ങൾക്കിട ദമ്പതികൾ ഇൻസ്റ്റാഗ്രാമിൽ പരസ്പരം അൺഫോളോ ചെയ്തു. ധനശ്രീക്കൊപ്പമുള്ള എല്ലാ ചിത്രങ്ങളും ഇന്ത്യൻ ക്രിക്കറ്റ് താരം ഡിലീറ്റ് ചെയ്തു. അതേസമയം ധനശ്രീ യുസ്‌വേന്ദ്രയെ അൺഫോളോ ചെയ്തെങ്കിലും അദ്ദേഹത്തിനൊപ്പമുള്ള ചിത്രങ്ങളൊന്നും ഡിലീറ്റ് ചെയ്തിട്ടില്ല.
അതേ സമയം വിവാഹമോചന കിംവദന്തികൾ സത്യമാണെന്ന് സ്ഥിരീകരിച്ചതായി ദമ്പതികളോട് അടുത്ത വൃത്തങ്ങൾ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു. വിവാഹമോചനം അനിവാര്യമാണ്, ഇത് ഔദ്യോഗികമാകാൻ കുറച്ച് സമയമേയുള്ളൂ. അവരുടെ വേർപിരിയലിൻ്റെ കൃത്യമായ കാരണങ്ങൾ ഇതുവരെ അറിവായിട്ടില്ല, എന്നാൽ ദമ്പതികൾ വേറിട്ട് ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ തീരുമാനിച്ചതായി വ്യക്തമാണെന്ന് അടുത്ത വൃത്തങ്ങൾ പറഞ്ഞു.
നേരത്തെ 2023-ൽ ധനശ്രീ ഇൻസ്റ്റാഗ്രാമിൽ നിന്ന് ‘ചഹൽ’ എന്ന പേര് ഒഴിവാക്കിയതിന് ശേഷമാണ് വിവാഹമോചന കിംവദന്തികൾ പ്രചരിക്കാൻ തുടങ്ങിയത്. “ന്യൂ ലൈഫ് ലോഡിംഗ്” എന്ന് എഴുതിയ ഒരു ഇൻസ്റ്റാഗ്രാം സ്റ്റോറി യുസ്‌വേന്ദ്ര പങ്കിട്ടതിന് ഒരു ദിവസത്തിന് ശേഷമാണ് ഈ മാറ്റം വന്നത്.
എന്നാൽ ആ സമയത്ത് വിവാഹമോചന കിംവദന്തികൾ തള്ളിക്കൊണ്ട് യുസ്‌വേന്ദ്ര ഒരു കുറിപ്പ് പോസ്റ്റ് ചെയ്യുകയും ധനശ്രീയുമായുള്ള തൻ്റെ ബന്ധത്തെക്കുറിച്ച് വിശ്വസിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യരുതെന്ന് ആരാധകരോട് ആവശ്യപ്പെടുകയും ചെയ്തു. ധനശ്രീയും യുസ്‌വേന്ദ്ര ചാഹലും 2020 ഡിസംബർ 11 നാണ് വിവാഹിതരായത്.
Post Your Comments