തൃശൂര്‍: തൃശൂരിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദര്‍ശിച്ചതിന്റെ അപൂര്‍വ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ച് സുരേഷ് ഗോപി.
ഇളയ മക്കളായ ഭാവ്നി, മാധവ് എന്നിര്‍ക്കൊപ്പമാണ് അദ്ദേഹം പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചത്. സുരേഷ് ഗോപി പങ്കുവെച്ച ഈ ഫോട്ടോ നിമിഷനേരങ്ങള്‍ കൊണ്ടാണ് സമൂഹ മാധ്യമങ്ങളില്‍ വൈറലായി മാറിയിരിക്കുന്നത്.
Read Also: ഇന്ത്യൻ നിരത്തുകൾ അതിവേഗം കീഴടക്കി ടാറ്റ മോട്ടോഴ്സ്! പഞ്ച് ഇവി ബുക്കിംഗിന് തുടക്കം
തൃശൂരില്‍ മഹിളാമോര്‍ച്ച സംഘടിപ്പിച്ച സ്ത്രീസംഗമത്തില്‍ പങ്കെടുക്കാനാണ് പ്രധാനമന്ത്രി എത്തിയത്. റോഡ് ഷോയില്‍ പങ്കെടുത്തതിന് ശേഷമാണ് അദ്ദേഹം പരിപാടിയില്‍ സംസാരിച്ചത്. റോഡ് ഷോയില്‍ ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രന്, സുരേഷ് ഗോപി എന്നിവരും പങ്കെടുത്തിരുന്നു.
അതേസമയം, ഇത്തവണ തൃശൂരില്‍ ബിജെപിക്ക് പ്രതീക്ഷയുണ്ടെന്ന് പറയുന്നതിന് കാരണങ്ങള്‍ പലതാണ്. കഴിഞ്ഞ തവണത്തെ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടിട്ടും നാലുവര്‍ഷം മണ്ഡലത്തിലെ നിറസാന്നിധ്യമായിരുന്നു സുരേഷ് ഗോപി . പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടി ഇറങ്ങിയതോടെ സുരേഷ് ഗോപിയുടെ താരപ്രശസ്തി ഉയര്‍ന്നു. ഇതിനൊപ്പം അദ്ദേഹത്തിന്റെ ജനങ്ങളോടുള്ള സമീപനവും, മികച്ച സംഘടനാ സംവിധാനവും ക്രൈസ്തവസഭയുടെ പിന്തുണ വര്‍ദ്ധിച്ചതും പാര്‍ട്ടിക്ക് ആത്മവിശ്വാസമേറി.
ആറില്‍ നിന്നും 28 ശതമാനമായി ബിജെപിയുടെ വോട്ട് വിഹിതം തൃശ്ശൂരില്‍ ഉയര്‍ന്നതും പാര്‍ട്ടിക്ക് പ്രതീക്ഷ നല്കുന്ന മറ്റൊരു ഘടകമാണ്. ബിജെപിയുടെ ആറ് എ ക്ലാസ് മണ്ഡലങ്ങളില്‍ ഒന്നാമതാണ് തൃശൂര്‍.
Post Your Comments