PathanamthittaLatest NewsKeralaNews

പരിഹാരമാകാതെ അരവണ പ്രതിസന്ധി: ഒരാൾക്ക് പരമാവധി രണ്ട് ടിൻ മാത്രം

ടിന്നുകളുടെ ക്ഷാമം പരിഹരിക്കുന്നതിനായി രണ്ട് കമ്പനികൾക്ക് കൂടി പുതുതായി കരാർ നൽകിയിട്ടുണ്ട്

പത്തനംതിട്ട: ശബരിമലയിൽ അരവണ പ്രതിസന്ധി വീണ്ടും രൂക്ഷമാകുന്നു. ഇന്നലെ വൈകിട്ടോടെ പ്രതിസന്ധി പൂർണ്ണമായും പരിഹരിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും ഇതുവരെ പരിഹാരമായില്ല. പ്രതിസന്ധി രൂക്ഷമായതോടെ അരവണ വിതരണം ഒരാൾക്ക് പരമാവധി 2 ടിന്നാക്കി ചുരുക്കിയിരിക്കുകയാണ് ദേവസ്വം ബോർഡ്. മകരവിളക്ക് അടുത്തിരിക്കുന്ന സമയത്താണ് അരവണ വിതരണം അനിശ്ചിതത്വത്തിലായത്. ഇതോടെ, പ്രസാദത്തിനായി കാത്തിരിക്കുന്നവരുടെ എണ്ണവും വർദ്ധിച്ചിട്ടുണ്ട്.

അരവണ നിറയ്ക്കുന്ന ടിൻ ലഭ്യമാകാത്തതിനെ തുടർന്നാണ് പ്രതിസന്ധി. ശബരിമലയിൽ അരവണ ടിന്നുകൾ എത്തിക്കാൻ, ടിന്നൊന്നിന് 6.47 രൂപ നിരക്കിൽ രണ്ട് കമ്പനികളാണ് കരാർ ഏറ്റെടുത്തിരുന്നത്. പ്രതിദിനം ഒന്നരലക്ഷം ടിന്നുകൾ എത്തിക്കണം എന്നായിരുന്നു കരാർ. എന്നാൽ, ആദ്യ കരാറുകാരൻ ടിൻ എത്തിക്കുന്നതിൽ വീഴ്ച വരുത്തിയതാണ് പ്രതിസന്ധിക്ക് കാരണമായത്. നിലവിൽ, ഒരു കരാറുകാരൻ മാത്രമാണ് സന്നിധാനത്തേക്ക് ടിന്നുകൾ എത്തിക്കുന്നത്.

Also Read: ഉത്തർപ്രദേശിൽ അതിശൈത്യം: സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു

ടിന്നുകളുടെ ക്ഷാമം പരിഹരിക്കുന്നതിനായി രണ്ട് കമ്പനികൾക്ക് കൂടി പുതുതായി കരാർ നൽകിയിട്ടുണ്ട്. ഈ കമ്പനികൾ ഇന്ന് കൂടുതൽ കണ്ടെയ്നറുകൾ എത്തിക്കുമെന്നാണ് ദേവസ്വം ബോർഡിന്റെ വിലയിരുത്തൽ. മകരവിളക്കിന് ഇനി ദിവസങ്ങൾ മാത്രം ബാക്കിയുള്ളതിനാൽ ശബരിമലയിൽ വൻ ഭക്തജനത്തിരക്കാണ് അനുഭവപ്പെടുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button