ലക്നൗ: ഉത്തർപ്രദേശിൽ അതിശൈത്യം തുടരുന്ന സാഹചര്യത്തിൽ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. ലക്നൗ ജില്ലയിലെ സ്കൂളുകൾക്കാണ് അവധി നൽകിയിരിക്കുന്നത്. ഒന്നാം ക്ലാസ് മുതൽ എട്ടാം ക്ലാസ് വരെയുള്ള എല്ലാ സ്കൂളുകളും അടച്ചിടും. ജനുവരി 6 വരെയാണ് അവധി. അതേസമയം, ഒമ്പതാം ക്ലാസ് മുതൽ പ്ലസ് ടു വരെയുള്ള വിദ്യാർത്ഥികൾക്ക് സമയ ക്രമീകരണവും ഏർപ്പെടുത്തിയിട്ടുണ്ട്. ഹൈസ്കൂൾ, ഹയർ സെക്കൻഡറി സ്കൂളുകളിലെ വിദ്യാർത്ഥികൾക്ക് രാവിലെ 10:00 മണി മുതൽ വൈകിട്ട് 3:00 മണി വരെയുമാണ് ക്ലാസ്.
ലക്നൗ ജില്ല ഉൾപ്പെടെ ഉത്തർപ്രദേശിന്റെ വിവിധ ഭാഗങ്ങളിൽ അതിശൈത്യമാണ് അനുഭവപ്പെടുന്നത്. അന്തരീക്ഷ താപനില ഓരോ ദിവസവും കുറയുന്നതിനാൽ, കുട്ടികളുടെ ശാരീരികക്ഷമത കണക്കിലെടുത്താണ് അവധി നൽകിയിരിക്കുന്നത്. സംബന്ധിച്ച് ഉത്തരവ് ജില്ലാ മജിസ്ട്രേറ്റ് പുറത്തിറക്കിയിട്ടുണ്ട്. നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കണമെന്നും, കുട്ടികളെ ബുദ്ധിമുട്ടിപ്പിക്കുന്ന തരത്തിൽ സ്കൂൾ അധികൃതർ പ്രവർത്തിക്കുകയാണെങ്കിൽ നടപടി സ്വീകരിക്കണമെന്നും ഉത്തരവിൽ വ്യക്തമാക്കി.
Also Read: മഹാവിഷ്ണു രൂപത്തിൽ വരാഹമൂർത്തിയെ പ്രതിഷ്ഠിച്ച ഏകക്ഷേത്രം
Post Your Comments