PathanamthittaKeralaNews

ശബരിമലയിൽ വീണ്ടും തിരക്ക് നിയന്ത്രണാതീതം: 10 മണിക്കൂറിലധികം ക്യൂ നിന്ന് തീർത്ഥാടകർ

നേരത്തെ കുട്ടികൾക്കും സ്ത്രീകൾക്കും പ്രായമായവർക്കും വലിയ നടപ്പന്തൽ മുതൽ പ്രത്യേക ക്യൂ ഏർപ്പെടുത്തിയിരുന്നു

പത്തനംതിട്ട: ശബരിമലയിൽ ഭക്തജന തിരക്കേറുന്നു. പ്രതിദിനം ഒരു ലക്ഷത്തിനടുത്ത് തീർത്ഥാടകരാണ് സന്നിധാനത്ത് എത്തുന്നത്. ഇതോടെ, തിരക്ക് വീണ്ടും നിയന്ത്രണാതീതമായി. മരക്കൂട്ടത്ത് നിന്ന് സന്നിധാനം വലിയ നടപ്പന്തൽ വരെ എത്താൻ 10 മണിക്കൂറിലധികമാണ് ഭക്തർ ക്യൂ നിൽക്കേണ്ടി വന്നത്. തിരക്ക് വർദ്ധിച്ച സാഹചര്യത്തിൽ ശബരി പീഠത്തിലും, മരക്കൂട്ടത്തും, ശരംകുത്തിയിലും, ജ്യോതിർ നഗറിലുമാണ് ഭക്തരെ നിയന്ത്രിക്കുന്നത്. ഇവിടങ്ങളിൽ വലിയ വടം കെട്ടിയിട്ടുണ്ട്. എന്നാൽ, വടം അഴിച്ചു വിടുന്നതോടെ തിങ്ങി നിൽക്കുന്ന ഭക്തർ വീഴുന്നത് അപകടത്തിന് കാരണമായിട്ടുണ്ട്.

വെർച്വൽ ക്യൂ ബുക്കിംഗിന് പുറമേ, സ്പോട്ട് ബുക്കിംഗിലൂടെയും, പരമ്പരാഗത പാതയിലൂടെയും, പുൽമേട്ടിലൂടെയും നിരവധി തീർത്ഥാടക സന്നിധാനത്ത് എത്തുന്നുണ്ട്. നേരത്തെ കുട്ടികൾക്കും സ്ത്രീകൾക്കും പ്രായമായവർക്കും വലിയ നടപ്പന്തൽ മുതൽ പ്രത്യേക ക്യൂ ഏർപ്പെടുത്തിയിരുന്നു. എന്നാൽ, തിരക്ക് വർദ്ധിച്ചതോടെ ഈ സംവിധാനം ഒഴിവാക്കുകയായിരുന്നു. മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് ഇനിയുള്ള ദിവസങ്ങളിലും തിരക്ക് വർദ്ധിക്കാൻ സാധ്യതയുണ്ട്. ജനുവരി 15-നാണ് മകരവിളക്ക്.

Also Read: ആഴ്ചയിലെ ഓരോ ദിവസവും ആരാധിക്കേണ്ട ദേവീ-ദേവന്‍മാരെ കുറിച്ചറിയാം

shortlink

Related Articles

Post Your Comments

Related Articles


Back to top button