Latest NewsNewsBusiness

ഇന്ത്യൻ വിദ്യാർത്ഥികൾക്കിടയിൽ കാനഡ മോഹം കൊഴിയുന്നു! അപേക്ഷകരുടെ എണ്ണം കുത്തനെ താഴേക്ക്

കഴിഞ്ഞ ജൂലൈ മുതൽ കാനഡയിലേക്ക് പറക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികളുടെ എണ്ണത്തിൽ ഗണ്യമായ കുറവാണ് ഉണ്ടായിരിക്കുന്നത്

ഉപരിപഠന ആവശ്യങ്ങൾക്കും മറ്റും കാനഡയിലേക്ക് ചേക്കേറുന്ന ഇന്ത്യൻ വിദ്യാർത്ഥികളുടെ എണ്ണത്തിൽ ഇടിവ്. അപ്ലെ ബോർഡ് പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, കഴിഞ്ഞ ജൂലൈ മുതൽ കാനഡയിലേക്ക് പറക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികളുടെ എണ്ണത്തിൽ ഗണ്യമായ കുറവാണ് ഉണ്ടായിരിക്കുന്നത്. 2022 ജൂലൈ മുതൽ ഒക്ടോബർ വരെയുള്ള കാലയളവിൽ 1.48 ലക്ഷം ഇന്ത്യൻ വിദ്യാർത്ഥികളുടെ വിസ പെർമിറ്റ് അപേക്ഷകൾ കനേഡിയൻ സർക്കാർ പരിഗണിച്ചിരുന്നു. എന്നാൽ, 2023 ജൂലൈ-ഒക്ടോബർ വരെയുള്ള കാലയളവിൽ 87,000 അപേക്ഷകൾ മാത്രമാണ് ലഭിച്ചിട്ടുള്ളത്. ഒരു വർഷത്തിനിടെ 41 ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അതായത്, 60,000 പേരുടെ കുറവ്.

വിദേശ വിദ്യാർത്ഥികളെ ആകർഷിക്കാനായി പെർമിറ്റുകൾ പരിഗണിക്കുന്നത് ഉൾപ്പെടെയുള്ള അനുകൂല നടപടികൾ കനേഡിയൻ സർക്കാർ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ഇന്ത്യൻ വിദ്യാർത്ഥികളുടെ എണ്ണം കുറഞ്ഞിരിക്കുന്നത്. കാനഡയിലെ സുരക്ഷാ പ്രശ്നങ്ങൾ സംബന്ധിച്ച് ഉയർന്ന ആശങ്കകളാണ് വിദ്യാർത്ഥികളുടെ അപേക്ഷ കുറയാനുള്ള പ്രധാന കാരണമെന്ന് വിലയിരുത്തപ്പെടുന്നു. കൂടാതെ, കാനഡയിലെ ഉയരുന്ന പണപ്പെരുപ്പം, ഉയർന്ന ജീവിത ചെലവ്, തൊഴിൽ ലഭ്യത എന്നിവയും
പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. ഇന്ത്യൻ വിദ്യാർത്ഥികളുടെ, പ്രത്യേകിച്ച് മലയാളികളുടെ ഇഷ്ട ലൊക്കേഷനാണ് വടക്കേ അമേരിക്കൻ രാജ്യമായ കാനഡ.

Also Read: ‘ക്ഷണം ഇല്ലെങ്കിലും ഞാൻ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കും’- കോൺഗ്രസ് നേതാവ് ദിഗ്‌വിജയ് സിംഗ്

shortlink

Related Articles

Post Your Comments

Related Articles


Back to top button