Latest NewsNewsInternational

കാനഡയില്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി

ഒട്ടാവ: കാനഡയില്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി. അടുത്തമാസം 28ന് കാനഡയില്‍ വോട്ടെടുപ്പ് നടക്കുമെന്ന് കാര്‍ണി അറിയിച്ചു. ഗവര്‍ണര്‍ ജനറല്‍ മേരി സൈമണുമായുള്ള കൂടിക്കാഴ്ചക്ക് പിന്നാലെയാണ് കാര്‍ണി തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. പാര്‍ലമെന്റ് പിരിച്ചുവിടാനും കാര്‍ണി ഗവര്‍ണറോട് ആവശ്യപ്പെട്ടു. കാര്‍ണിയുടെ ആവശ്യം ഗവര്‍ണര്‍ അംഗീകരിച്ചു.

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെയും മാര്‍ക്ക് കാര്‍ണി പ്രതികരിച്ചു. ‘ട്രംപ് കാനഡയെ തകര്‍ക്കാന്‍ ശ്രമിക്കുന്നു. ട്രംപിന്റെ താരിഫ് നയങ്ങള്‍ സമ്പദ്വ്യവസ്ഥയ്ക്ക് ഭീഷണിയാണ്. യു എസ് നീക്കത്തെ ഒന്നായി നേരിടണം. കാനഡ ഒരു യഥാര്‍ത്ഥ രാജ്യമല്ലെന്നാണ് ട്രംപിന്റെ വാദം’, കാര്‍ണി പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button