Latest NewsNewsInternational

കാനഡയിൽ വിമാനം അപകത്തിൽപ്പെട്ടത് കനത്ത കാറ്റിൽ

ഒട്ടാവ: കാനഡയിലെ ടൊറോന്റോയില്‍ വിമാനാപകടത്തില്‍ പരിക്കേറ്റവരുടെ എണ്ണം 19 ആയി. പരിക്കേറ്റ 60 വയസ്സായ ഒരു പുരുഷന്റെയും 40 വയസ്സുള്ള സ്ത്രീയുടെയും ഒരു കുട്ടിയുടെയും ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. മഞ്ഞുമൂടിയ റണ്‍വേയിലാണ് വിമാനം തലകീഴായി മറിഞ്ഞത്. കനത്ത കാറ്റിനെ തുടര്‍ന്നാണ് അപകടമുണ്ടായത് എന്നാണ് പ്രാഥമിക നിഗമനം. നാല് കാബിന്‍ ക്രൂ അടക്കം 80 പേരാണ് വിമാനത്തിലുണ്ടായിരുന്നത്.

Read Also: നാളെയറിയാം ഡൽഹി മുഖ്യൻ ആരെന്ന് : തിരക്കിട്ട ചർച്ചകളുമായി ബിജെപി നേതൃത്വം

മിനിയാപൊളിസില്‍ നിന്ന് ടൊറോന്റോയിലേക്കുള്ള ഡെല്‍റ്റ 4819 വിമാനമാണ് അപകടത്തില്‍പ്പെട്ടത്. മഞ്ഞുവീഴ്ച മൂലം വിമാനത്താവളത്തിലെ കാഴ്ചപരിധിയും കുറവായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഹെലികോപ്റ്ററും ആംബുലന്‍സുകളും ഉപയോഗിച്ച് പരുക്കേറ്റവരെ എത്രയും വേഗം സമീപത്തുള്ള ആശുപത്രികളില്‍ പ്രവേശിപ്പിച്ചതിനാല്‍ വലിയ ദുരന്തം ഒഴിവായതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഇതിനിടെ വിമാനത്തിനുള്ളില്‍ ഉണ്ടായിരുന്ന ഒരു യാത്രക്കാരന്‍ പകര്‍ത്തിയ വിമാനത്തില്‍ നിന്നും ആളുകളെ രക്ഷപ്പെട്ടുത്തുന്ന ദൃശ്യങ്ങള്‍ സമൂഹ മധ്യമങ്ങളില്‍ വൈറലായി. ജോണ്‍ നെല്‍സണ്‍ എന്ന യാത്രക്കാരനാണ് താന്‍ സഞ്ചരിച്ചിരുന്ന വിമാനം അപകടത്തില്‍പ്പെട്ടുവെന്ന കുറിപ്പോടെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചത്. വിമാനത്തില്‍ നിന്ന് യാത്രക്കാരെ ഒഴിപ്പിക്കുന്നതും രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതും വീഡിയോ ദൃശ്യങ്ങളില്‍ കാണാം. വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയിലൂടെ യാത്രക്കാര്‍ നടന്നു നീങ്ങുന്നതും ദൃശ്യങ്ങളില്‍ കാണാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button