Latest NewsKeralaNews

മുഖ്യമന്ത്രിക്ക് കുഴിബോംബ് വെയ്ക്കും; പിണറായിക്ക് പഴയ കമ്മ്യൂണിസ്റ്റുകളുടെ ഭീഷണി – ഭീഷണി കത്ത് വന്ന വഴി തേടി പോലീസ്

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന് ബോംബ് ഭീഷണി. എറണാകുളം എഡിഎമ്മിന്റെ ഓഫീസിലാണ് ബോംബ് ഭീഷണിയുമായി കത്ത് എത്തിയിരിക്കുന്നത്. എറണാകുളം ജില്ലയിലെ തൃക്കാക്കരയിലെ നവകേരള സദസ് വേദിയ്ക്ക് ബോംബ് ഭീഷണി. ജില്ലയിൽ രണ്ടിടങ്ങളിൽ നവകേരള സദസ് നടക്കുന്നുണ്ട്. തങ്ങള്‍ പഴയ കമ്യൂണിസ്റ്റുകളാണെന്നാണ് ഭീഷണിക്കത്തില്‍ പറയുന്നത്. തിങ്കളാഴ്ചയാണ് തൃക്കാക്കര മണ്ഡലത്തിലെ നവകേരള സദസ് നടക്കുന്നത്.

മുഖ്യമന്ത്രിക്ക് കുഴിബോംബ് വെയ്ക്കും എന്നാണ് കത്തിലുള്ളത്. അതിനാൽ തന്നെ കത്ത് ഗൗരവകരമായാണ് പൊലീസ് കാണുന്നത്. പഴയ കമ്മ്യൂണിസ്റ്റുകളാണ് കത്തയച്ചിരിക്കുന്നതെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. നിലവില്‍ തൃക്കാക്കര അസിസ്റ്റന്റ് കമ്മീഷണര്‍ ഓഫീസിലാണ് കത്തുള്ളത്. കത്തില്‍ അന്വേഷണം നടത്തുന്നത് തൃക്കാക്കര പൊലീസാണ്. കാനം രാജേന്ദ്രന്റെ മരണത്തെത്തുടര്‍ന്നാണ് നേരത്തെ നവകേരള സദസ് മാറ്റിവെച്ചത്.

അതേസമയം, ശ്രീനാരായണ ഗുരുവിന്റെ ഇടപെടലാണ് കേരളത്തെ മനുഷ്യർക്ക് ജീവിക്കാൻ കൊള്ളാവുന്ന ഇടമാക്കി മാറ്റിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഭക്തി ആയാലും വിഭക്തി ആയാലും അതിന് പിന്നിൽ രാഷ്ട്രീയം ഉണ്ടെന്ന് വൈക്കം സത്യാഗ്രഹം ഓർമിപ്പിക്കുന്നു. ഇന്ത്യൻ നാഷണൽ കോൺഗ്രസാണ് വൈക്കം സത്യാഗ്രഹത്തിന് തുടക്കമിട്ടത്. ഗുരു നിരാകരിച്ചത് ആരെങ്കിലും തിരിച്ചു കൊണ്ടുവരാൻ ശ്രമിക്കുന്നെങ്കിൽ അതോർക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button