കണ്ണൂര്‍: തലശേരിയില്‍ പന്തല്‍ പണിക്കെത്തിയ യുവാവ് സ്റ്റേഡിയത്തിന്റെ മറയില്ലാത്ത ജലസംഭരണിയില്‍ വീണ് മരിച്ചു. പാനൂര്‍ പാറാട് നുഞ്ഞമ്പ്രം സജിന്‍ കുമാര്‍(24) ആണ് മരിച്ചത്.
Read Also : സബ്സിഡി സാധനങ്ങളുടെ വില ഉടന്‍ വർധിപ്പിക്കാൻ സപ്ലൈകോ: സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു
ഇന്ന് പുലര്‍ച്ചെ രണ്ടിനാണ് സംഭവം. തലശേരി സ്റ്റേഡിയത്തില്‍ നടക്കുന്ന സ്പോര്‍ട്സ് കാര്‍ണിവല്‍ പരിപാടിയുമായി ബന്ധപ്പെട്ട പന്തല്‍ പണിക്കെത്തിയതാണ് ഇയാള്‍. സ്റ്റേഡിയത്തോട് ചേര്‍ന്നുള്ള ജലസംഭരണിയുടെ മുകളില്‍ കയറി ലൈറ്റിംഗ് സംവിധാനത്തിന് വേണ്ട കാര്യങ്ങള്‍ ചെയ്യുന്നതിനിടെയാണ് അപകടം. മൂടിയില്ലാത്ത ജലസംഭണിയിലേക്ക് യുവാവ് വീഴുകയായിരുന്നു.
Read Also : ഡൽഹിയിലും പരിസരപ്രദേശങ്ങളിലും കനത്ത മൂടൽമഞ്ഞ്: 30 വിമാന സർവീസുകൾ വൈകുമെന്ന് അധികൃതർ
ഏറെ നേരമായി ഇയാളെ കാണാതെ ഒപ്പമുണ്ടായിരുന്നവര്‍ അന്വേഷിച്ച് ചെന്നപ്പോഴാണ് വിവരം അറിഞ്ഞത്. പിന്നീട് ഫയര്‍ഫോഴ്സ് എത്തിയാണ് മൃതദേഹം പുറത്തെടുത്തത്. മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
Post Your Comments