KollamLatest NewsKeralaNattuvarthaNews

ക്ഷേത്ര ദർശനത്തിനെത്തിയ വൃദ്ധയുടെ സ്വർണമാല കവർന്നു: കൊല്ലത്ത് മൂന്ന് സ്ത്രീകൾ പിടിയിൽ

സേലം സ്വദേശികളായ പൂവരശി, സുമിത്ര, സുകന്യ എന്നിവരാണ് അഞ്ചാലുംമൂട് പൊലീസിന്റെ പിടിയിലായത്

കടവൂർ: ക്ഷേത്ര ദർശനത്തിനെത്തിയ വൃദ്ധയുടെ സ്വർണമാല കവർന്ന മൂന്ന് സ്ത്രീകൾ അറസ്റ്റിൽ. സേലം സ്വദേശികളായ പൂവരശി, സുമിത്ര, സുകന്യ എന്നിവരാണ് അഞ്ചാലുംമൂട് പൊലീസിന്റെ പിടിയിലായത്.

Read Also : റോഡിലെ ഗതാഗതക്കുരുക്ക് തീർക്കാൻ ഇറങ്ങിയ സ്വകാര്യ ബസ് കണ്ടക്ടർ ലോറിയിടിച്ചു മരിച്ചു

ചൊവ്വാഴ്ച രാവിലെയാണ് സംഭവം. കൊല്ലം കടവൂർ മഹാദേവർ ക്ഷേത്രത്തിൽ തൊഴാനെത്തിയ ചാത്തിനാംകുളം സ്വദേശിയായ 77 വയസുള്ള മഹിളാ മണിയമ്മയുടെ ഒന്നേകാൽ ലക്ഷം രൂപയുടെ മാലയാണ് തമിഴ്നാട് സ്വദേശികൾ കവർന്നത്.

Read Also : പെൻഷൻ ലഭിക്കാത്തതിന്റെ കാരണം കേന്ദ്രമാണെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താൻ കഴിഞ്ഞു; എൽ.ഡി.എഫ്

ക്ഷേത്രത്തിലെ സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്നാണ് പൊലീസിന് പ്രതികളെക്കുറിച്ച് സൂചന കിട്ടിയത്. അറസ്റ്റിലായവരെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button