Latest NewsNewsIndia

സ്വകാര്യ കമ്പനിയില്‍ വാതക ചോര്‍ച്ച, അമോണിയ വാതകം ശ്വസിച്ച 12 പേര്‍ ആശുപത്രിയില്‍

ചെന്നൈ: സ്വകാര്യ കമ്പനിയില്‍ വാതക ചോര്‍ച്ച. അമോണിയ വാതകം ശ്വസിച്ച 12 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തമിഴ്‌നാട് എന്നൂരില്‍ പ്രവര്‍ത്തിക്കുന്ന ‘കോറമാണ്ടല്‍ ഇന്റര്‍നാഷണല്‍ ലിമിറ്റഡ്’ എന്ന വളം നിര്‍മ്മാണ കമ്പനിയിലാണ് സംഭവം.

Read Also: ഡല്‍ഹി ഇസ്രയേല്‍ എംബസിക്ക് സമീപത്തെ സ്ഫോടനം, ഭീകരാക്രമണമാകാമെന്ന് ഇസ്രയേല്‍

അര്‍ധരാത്രി ഒരു മണിയോടെയാണ് വാതക ചോര്‍ച്ചയുണ്ടായതെന്നാണ് റിപ്പോര്‍ട്ട്. കമ്പനിയുടെ പൈപ്പ് ലൈനില്‍ നിന്ന് അമോണിയ വാതകം ചോരുകയായിരുന്നു. പൈപ്പ് ലൈനിന്റെ പ്രീ കൂളിംഗ് പ്രവര്‍ത്തനത്തിനിടെയാണ് വാതക ചോര്‍ച്ചയുണ്ടായത്. വാതക ചോര്‍ച്ച പെരിയക്കുപ്പം, ചിന്നക്കുപ്പം ഗ്രാമങ്ങളില്‍ പരിഭ്രാന്തി പരത്തി.

പൊലീസും ജില്ലാ ഭരണകൂടവും സ്ഥലത്തെത്തി ഗ്രാമീണരെ മറ്റ് സ്ഥലങ്ങളിലേക്ക് മാറ്റി. ശ്വാസതടസ്സവും ശാരീരികാസ്വാസ്ഥ്യവും അനുഭവപ്പെട്ട 12 പേരെ സ്റ്റാന്‍ലി ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും ഇവരുടെ നില തൃപ്തികരമാണെന്നും പൊലീസ് പറഞ്ഞു. രാത്രിയില്‍ തന്നെ കമ്പനി വാതക ചോര്‍ച്ച നിയന്ത്രണവിധേയമാക്കിയെന്നും ആശങ്കയുടെ ആവശ്യമില്ലെന്നും പൊലീസ് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button