പാരദ്വീപ് ഫോസ്ഫേറ്റിന്റെ ഓഹരി വിപണിയിലേക്കുള്ള അരങ്ങേറ്റം ഗംഭീരം. ഓഹരികൾ ബിഎസ്ഇയിലും എൻഎസ്ഇയിലും ലിസ്റ്റ് ചെയ്തു. ബിഎസ്ഇയിൽ ഇഷ്യു വിലയായ 42 രൂപയെക്കാൾ നാല് ശതമാനം പ്രീമിയത്തോടെ 43.55 രൂപയിലാണ് ഓഹരികൾ ലിസ്റ്റ് ചെയ്തത്.
എൻഎസ്ഇയിൽ ഇഷ്യു വിലയായ 42 രൂപയെക്കാൾ അഞ്ച് ശതമാനം പ്രീമിയത്തോടെ 44 രൂപയിലാണ് ഓഹരികൾ ലിസ്റ്റ് ചെയ്തത്. മെയ് 17 മുതൽ 19 വരെയാണ് പാരദ്വീപ് ഫോസ്ഫേറ്റിന്റെ ഐപിഒ നടന്നത്. ഐപിഒയിലൂടെ 1,501.73 കോടി രൂപ സമാഹരിക്കാൻ പാരദ്വീപ് ഫോസ്ഫേറ്റിന് കഴിഞ്ഞിട്ടുണ്ട്.
Also Read: നാലു ദിവസത്തെ സന്ദർശനം: ഉപരാഷ്ട്രപതി ഖത്തറിലേക്ക്
ഇന്ത്യയിലെ പ്രമുഖ ഫെർട്ടിലൈസർ കമ്പനിയാണ് പാരദ്വീപ് ഫോസ്ഫേറ്റ്. പ്രധാനമായും ഡി- അമോണിയം ഫോസ്ഫേറ്റ്, എൻപികെ രാസവളങ്ങൾ നിർമ്മിക്കുന്ന ഈ കമ്പനി 1981 ലാണ് സ്ഥാപിതമായത്. ജയ് കിസാൻ- നവരത്ന, നവരത്ന തുടങ്ങിയ ബ്രാൻഡുകൾക്ക് കീഴിലാണ് പാരദ്വീപ് ഫോസ്ഫേറ്റ് വളങ്ങൾ വിപണനം ചെയ്യുന്നത്. ഒഡീഷയിലെ ഭുവനേശ്വർ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന കമ്പനികളാണ് ജയ് കിസാൻ-നവരത്നയും നവരത്നയും.
Post Your Comments