Latest NewsNewsIndia

ഡല്‍ഹി ഇസ്രയേല്‍ എംബസിക്ക് സമീപത്തെ സ്ഫോടനം, ഭീകരാക്രമണമാകാമെന്ന് ഇസ്രയേല്‍

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ഇസ്രയേല്‍ എംബസിക്ക് സമീപം നടന്ന സ്‌ഫോടനം ഭീകരാക്രമണമാകാമെന്ന റിപ്പോര്‍ട്ടുമായി ഇസ്രയേല്‍. ഇന്ത്യയിലുള്ള ഇസ്രയേല്‍ പൗരന്മാര്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദ്ദേശം നല്‍കി. സംഭവത്തില്‍ രണ്ടു പ്രതികളെ തിരിച്ചറിഞ്ഞെന്നും ഇവര്‍ക്കായുള്ള അന്വേഷണം പുരോഗമിക്കുകയാണെന്നും ഡല്‍ഹി പൊലീസ് അറിയിച്ചു.

Read Also: ഓ​ടി​ക്കൊ​ണ്ടി​രു​ന്ന കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സി​നു തീ ​പി​ടി​ച്ചു: നാ​ട്ടു​കാ​രു​ടെ ഇ​ട​പെ​ടി​ൽ വൻദുരന്തം ഒഴിവായി

പലസ്തീന്‍ വിഷയം ഉന്നയച്ചുകൊണ്ടുള്ള കത്ത് സമീപത്ത് നിന്ന് ലഭിച്ചിരുന്നു. തീവ്രത കുറഞ്ഞ സ്ഫോടനം എന്നാണ് പൊലീസ് റിപ്പോര്‍ട്ട്. വൈകീട്ട് 5.20ഓടെയാണ് ഇസ്രയേല്‍ എംബസിക്ക് സമീപം സ്ഫോടനം നടന്നതായി അഗ്നിരക്ഷാ സേനയ്ക്ക് വിവരം ലഭിച്ചത്. സംഭവസ്ഥലത്ത് നിന്ന് അവശിഷ്ടങ്ങളും ബോള്‍-ബെയറിങുകളും കണ്ടെടുത്തു.

ഇസ്രയേല്‍-ഹമാസ് സംഘര്‍ഷം തുടങ്ങിയപ്പോള്‍ മുതല്‍ ഇസ്രയേല്‍ എംബസി പരിസരത്ത് കര്‍ശന സുരക്ഷയാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. നേരത്തെ 2012ലും 2021ലും ഇസ്രയേല്‍ എംബസി ലക്ഷ്യമിട്ട് ആക്രമണങ്ങളുണ്ടായിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button