Latest NewsIndiaNews

പഞ്ചാബിൽ പാലുൽപ്പന്ന നിർമ്മാണ ഫാക്ടറിയിൽ വൻ വാതക ചോർച്ച, 9 മരണം

ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായതിനെ തുടർന്ന് നിരവധി പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്

പഞ്ചാബിലെ ലുധിയാനയിൽ ഫാക്ടറിയിൽ നിന്നുണ്ടായ വാതക ചോർച്ചയിൽ 9 മരണം. പാലുൽപന്നങ്ങൾ നിർമ്മിക്കുന്ന ഫാക്ടറിയിലാണ് വാതക ചോർച്ച റിപ്പോർട്ട് ചെയ്തത്. ലുധിയാനയിലെ ഷേർപൂർ ചൗക്കിന് സമീപമുള്ള സുവാ റോഡിലെ ഫാക്ടറിയിലാണ് ഇന്ന് രാവിലെയോടെയാണ് വാതക ചോർച്ച അനുഭവപ്പെട്ടത്. ഫാക്ടറിക്കുളളിലും, സമീപത്തെ വീടുകളിലും ഉള്ളവർ ബോധരഹിതരായിട്ടുണ്ട്.

ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായതിനെ തുടർന്ന് നിരവധി പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇതിൽ ചിലരുടെ നില ഗുരുതരമായതിനാൽ മരണസംഖ്യ വീണ്ടും ഉയർന്നേക്കാമന്നാണ് ആശങ്ക. വാതക ചോർച്ച ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് പ്രദേശത്ത് ഉടൻ തന്നെ രക്ഷാപ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്. കൂടാതെ, ദേശീയ ദുരന്തനിവാരണ സേന സ്ഥലത്തെത്തിയ ശേഷം സമീപപ്രദേശങ്ങളിലെ വീടുകളിൽ നിന്ന് ജനങ്ങളെ ഒഴിപ്പിച്ചിട്ടുണ്ട്. ഫാക്ടറിക്ക് ഒരു കിലോമീറ്റർ ചുറ്റളവിൽ ഉള്ളവരെയാണ് ഒഴിപ്പിച്ചത്.

Also Read: തനിയെ ലോറിയില്‍നിന്ന് ഇറങ്ങി അരിക്കൊമ്പന്‍, വലത് കാല്‍ വെച്ച് ഇനി തന്റെ പുതിയ തട്ടകത്തിലേയ്ക്ക്

shortlink

Related Articles

Post Your Comments

Related Articles


Back to top button