Latest NewsIndia

ആന്ധ്ര പ്രദേശിലെ കമ്പനിയിൽ വാതക ചോർച്ച: 50 തൊഴിലാളികൾ ആശുപത്രിയിൽ

അമരാവതി: ആന്ധ്ര പ്രദേശിലെ കമ്പനിയിൽ നടന്ന വാതക ചോർച്ചയെ തുടർന്ന് തൊഴിലാളികൾ ആശുപത്രിയിൽ. അച്യുതപുരത്തെ ക്വാണ്ടം സീഡ്സ് വസ്ത്ര നിർമ്മാണ കമ്പനിയിലാണ് വാതകം ചോർന്നത്. അങ്കപ്പള്ളി ജില്ലയിലെ പ്രശസ്തമായ കമ്പനികളിൽ ഒന്നാണിത്.

ആശുപത്രിയിൽ പ്രവേശിക്കപ്പെട്ട തൊഴിലാളികൾ എല്ലാം തന്നെ സ്ത്രീകളാണ്. സ്ത്രീകൾക്ക് ശ്വാസംമുട്ടലും ദേഹാസ്വാസ്ഥ്യവും അനുഭവപ്പെട്ടതിനെ തുടർന്നാണ് വാതകച്ചോർച്ചയുണ്ടായത് മനസ്സിലായത്. ആദ്യം നാലു പേർ ബോധരഹിതരാവുകയും പിന്നീട് നിരവധി പേർക്ക് അസ്വസ്ഥതകൾ അനുഭവപ്പെടുകയുമായിരുന്നു.

Also read: പാക് സൈനിക ഹെലികോപ്റ്റർ തകർന്ന സംഭവം: ഉത്തരവാദിത്വമേറ്റെടുത്ത് ബലൂച് പോരാളികൾ

കമ്പനി അധികൃതർ സുരക്ഷാ ഉദ്യോഗസ്ഥരും വാതക ചോർച്ചയുടെ ഉറവിടം കണ്ടെത്താൻ ശ്രമിക്കുകയാണ്. അതേസമയം, ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടവർ അപകടനില തരണം ചെയ്തു കഴിഞ്ഞുവെന്ന് സംസ്ഥാന വ്യവസായ മന്ത്രി ഗൗഡിവാഡ അമർനാഥ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button