ThiruvananthapuramKeralaNattuvarthaLatest NewsNews

കെ.വി തോമസിന് ഓണറേറിയം അനുവദിച്ച് സർക്കാർ ഉത്തരവ്: 12.5 ലക്ഷം രൂപ അനുവദിച്ചത് ട്രഷറി നിയന്ത്രണത്തിൽ ഇളവ് വരുത്തി

തിരുവനന്തപുരം: ഡൽഹിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധിയായ കെ.വി തോമസിന് 12.5 ലക്ഷം ഓണറേറിയം അനുവദിച്ച് സർക്കാർ ഉത്തരവ്. ട്രഷറി നിയന്ത്രണത്തിൽ ഇളവ് വരുത്തിയാണ് കെ.വി തോമസിന് പണം അനുവദിച്ചത്. നാല്​ സ്റ്റാഫുകളുടെ ശമ്പളം ഉൾപ്പെടെയാണ് തുക അനുവദിച്ചിട്ടുള്ളത്.

പ്രതിമാസം ഒരുലക്ഷം രൂപയാണ് സംസ്ഥാന സർക്കാർ തോമസിന് ഓണറേറിയം നിശ്ചയിച്ചിരിക്കുന്നത്. ഇതിന് പുറമെ, മൂന്ന് സ്റ്റാഫുകളെയും ഒരു ഡ്രൈവറെയും ഡൽഹിയിൽ നിയമിച്ചിട്ടുണ്ട്. കെ.വി തോമസിന് ജൂൺവരെയുള്ള ഓണറേറിയം നേരത്തേ അനുവദിച്ചിരുന്നു. ബാക്കി തുക അനുവദിച്ചാണ് ഇപ്പോൾ സർക്കാർ ഉത്തരവിറക്കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button