ന്യൂഡൽഹി: കേരള സർക്കാറിന്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധി കെ വി തോമസിന് പ്രൈവറ്റ് സെക്രട്ടറിയെ അനുവദിച്ചു. 2023 ജനുവരി 27 മുതൽ മുൻകാല പ്രാബല്യത്തിലാണ് കെ വി തോമസിന്റെ പ്രൈവറ്റ് സെക്രട്ടറിയുടെ നിയമനം. 44,020 രൂപയാണ് പ്രൈവറ്റ് സെക്രട്ടറിയുടെ ശമ്പളം.
നാലു ജീവനക്കാരെ നേരത്തെ കെ വി തോമസിന് അനുവദിച്ചിരുന്നു. മൂന്ന് സ്റ്റാഫുകളെയും ഒരു ഡ്രൈവറെയുമാണ് അദ്ദേഹത്തിനായി ഡൽഹിയിൽ നിയമിച്ചിരിക്കുന്നത്. ഒരു ലക്ഷം രൂപയാണ് കെ വി തോമസിന്റെ ഓണറേറിയം. ട്രഷറി നിയന്ത്രണത്തിൽ ഇളവ് വരുത്തി 12.50 ലക്ഷം രൂപ നേരത്തെ സർക്കാർ കെ വി തോമസിന് ഓണറേറിയം ഇനത്തിൽ നൽകിയിരുന്നു. നാല് സ്റ്റാഫുകളുടെ ശമ്പളം ഉൾപ്പെടെയാണ് തുക അനുവദിച്ചിരുന്നത്.
Post Your Comments