ആലപ്പുഴ: നവകേരളാ സദസില്‍ പങ്കെടുക്കാത്ത തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് ജോലി നിഷേധിച്ചു. ആലപ്പുഴ തണ്ണീര്‍മുക്കത്തെ തൊഴിലുറപ്പ് തൊഴിലാളികള്‍ക്കാണ് നവകേരളാ സദസില്‍ പങ്കെടുക്കാത്തതിനെ തുടര്‍ന്ന് ജോലി നിഷേധിച്ചത്. തണ്ണീര്‍മുക്കം പഞ്ചായത്തിലെ 23-ാം വാര്‍ഡിലെ തൊഴിലാളികളോട് ഇനി ജോലിക്ക് വരേണ്ടെന്ന് സിപിഐ വാര്‍ഡ് മെമ്പര്‍ സെബാസ്റ്റ്യന്‍ നിര്‍ദ്ദേശിച്ചു.
Read Also: അവർ മൂന്ന് പേര് ടീമിലുണ്ടെങ്കിൽ ഹർദിക് പാണ്ഡ്യയ്ക്ക് ഒന്നും എളുപ്പമാകില്ല: ഇർഫാൻ പത്താൻ
നവകേരളാ സദസില്‍ പങ്കെടുക്കാത്ത 200-ഓളം തൊഴിലുറപ്പ് തൊഴിലാളികള്‍ക്കാണ് ജോലി നഷ്ടപ്പെട്ടിരിക്കുന്നത്. ജോലി നിഷേധിച്ചവര്‍ക്കെതിരെ ശക്തമായി പ്രതിഷേധിക്കുമെന്ന് തൊഴിലാളികള്‍ പറഞ്ഞു.
നവകേരളാ സദസ് തുടങ്ങിയത് മുതല്‍ തൊഴിലുറപ്പ് തൊഴിലാളികള്‍ക്കും കുടുംബശ്രീ അംഗങ്ങള്‍ക്കും നിരവധി ഭീഷണി സന്ദേശങ്ങളാണ് എത്തിയിരുന്നത്. നവകേരളാ സദസില്‍ കൃത്യ സമയത്ത് പങ്കെടുക്കണമെന്നും പങ്കെടുക്കാത്തവര്‍ക്ക് ജോലിയില്ലെന്നുമാണ് ഭീഷണി. വാര്‍ഡ് മെമ്പറും തൊഴിലുറപ്പ് മേറ്റുമാരുമാണ് ഇത്തരം ഭീഷണി സന്ദേശങ്ങള്‍ അയക്കുന്നത്. ഇത്തരത്തില്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും മറ്റും നിരവധി സന്ദേശങ്ങള്‍ പുറത്തുവന്നിരുന്നു.
Post Your Comments