ചെന്നൈ: ചെന്നൈ മുതൽ കോട്ടയം വരെ സർവീസ് നടത്തുന്ന ചെന്നൈ-കോട്ടയം വന്ദേ ഭാരത് എക്സ്പ്രസിന് യാത്രക്കാരിൽ നിന്ന് മികച്ച പ്രതികരണം. ശബരിമലയിലെ തിരക്കിന് ആശ്വാസമെന്ന നിലയിലാണ് ചെന്നൈ-കോട്ടയം റൂട്ടിൽ വന്ദേ ഭാരത് എക്സ്പ്രസ് അനുവദിച്ചത്. നിലവിൽ, വരുന്ന ഞായറാഴ്ച വരെയുള്ള മുഴുവൻ ടിക്കറ്റുകളും ബുക്കായി കഴിഞ്ഞിട്ടുണ്ട്. തീർത്ഥാടകരുടെ സൗകര്യാർത്ഥം കഴിഞ്ഞ വെള്ളിയാഴ്ച മുതലാണ് ചെന്നൈ-കോട്ടയം വന്ദേ ഭാരത് എക്സ്പ്രസിന്റെ ആദ്യ സർവീസ് ആരംഭിച്ചത്.
വെള്ളി, ഞായർ ദിവസങ്ങളിലാണ് സർവീസ്. ഇന്നലെയായിരുന്നു രണ്ടാമത്തെ സർവീസ് നടന്നത്. രണ്ട് സർവീസുകൾക്കും യാത്രക്കാരിൽ നിന്ന് മികച്ച പ്രതികരണം നേടാൻ സാധിച്ചിട്ടുണ്ട്. ചെന്നൈയിൽ നിന്ന് രാവിലെ 4:30-ന് പുറപ്പെടുന്ന തരത്തിലാണ് സർവീസ് ക്രമീകരിച്ചിരിക്കുന്നത്. ഇവ വൈകിട്ട് 4:14 ഓടെ കോട്ടയത്ത് എത്തും. പിറ്റേദിവസമാണ് മടക്കയാത്ര. പാലക്കാട്, തൃശ്ശൂർ, ആലുവ, എറണാകുളം നോർത്ത് എന്നിങ്ങനെയാണ് സ്പെഷ്യൽ വന്ദേഭാരതിന്റെ കേരളത്തിലെ സ്റ്റോപ്പുകൾ.
Also Read: തലശ്ശേരിയിൽ വീണ്ടും കവർച്ച; പള്ളിയിൽ സൂക്ഷിച്ച പണവും ഉസ്താദിന്റെ വാച്ചും മോഷണം പോയി
Post Your Comments