രാജസ്ഥാന് റോയൽസിന് ഉപദേശവുമായി ഇന്ത്യന്‍ മുന്‍ പേസർ എസ് ശ്രീശാന്ത്. രോഹിത് ശര്‍മയെ പോലൊരു ക്യാപ്റ്റനെയാണ് ടീമിന് വേണ്ടതെന്ന് ശ്രീശാന്ത് പറഞ്ഞു. ട്വന്റി20 ലോകകപ്പ് ജയിച്ച ബട്ലറെ ക്യാപ്റ്റനാക്കാനാണ് ശ്രീശാന്തിന്റെ ഉപദേശം. സഞ്ജു സാംസണെ മാറ്റാൻ പരോക്ഷമായി ശ്രീശാന്ത് പറയുകയായിരുന്നു. ക്യാപ്റ്റൻ സ്ഥാനം സഞ്ജു കുറച്ചുകൂടി ഗൗരവമായി കാണണമെന്നും ശ്രീശാന്ത് പറഞ്ഞു. സ്ഥിരതയാര്‍ന്ന പ്രകടനം നടത്തുന്ന ക്യാപ്റ്റനെയാണ് രാജസ്ഥാന് റോയല്‍സിന് ആവശ്യം എന്ന് ചൂണ്ടിക്കാണിച്ചായിരുന്നു താരത്തിന്റെ വാക്കുകൾ. സ്പോര്‍ട്സ് കീഡയുമായി നടത്തിയ അഭിമുഖത്തിലായിരുന്നു താരം തുറന്നടിച്ചത്.
‘ഞാന്‍ രാജസ്ഥാന് റോയല്‍സില്‍ കളിക്കുമ്പോള്‍ രാഹുല്‍ ദ്രാവിഡായിരുന്നു ക്യാപ്റ്റന്‍. ദ്രാവിഡി്ന് വ്യക്തമായ കാഴ്ചപ്പാടും തന്ത്രങ്ങളും ഉണ്ടായിരുന്നു. ക്യാപ്റ്റന്‍ സ്ഥാനം സഞ്ജു കുറച്ചുകൂടി ഗൗരവത്തോടുകൂടി എടുക്കണം. ബട്ട്ലറെ ക്യാപ്റ്റനാക്കു, ട്വന്റി20 ലോകകപ്പ് ജയിച്ച കളിക്കാരനല്ലേ. ഇത്തവണ ഏകദിന ലോകകപ്പിൽ ബട്ട്ലര്‍ക്ക് മികവ് കാണിക്കാനായില്ല. രോഹിത് ശര്‍മയെ പോലൊരു ക്യാപ്റ്റനെയാണ് നിങ്ങള്‍ക്ക് വേണ്ടത്. രോഹിത്തിന്റെ തീവ്രതയും സ്ഥിരതയുമെല്ലാം നമുക്കറിയാം. ടീമിന് വേണ്ടി മല്‍സരങ്ങള്‍ ജയിക്കാന്‍ സാധിക്കുന്നൊരു ക്യാപ്റ്റനെയാണ് വേണ്ടത്. വല്ലപ്പോഴും മാത്രം റണ്‍സ് നേടുന്ന ഒരാളെ ആശ്രയിക്കാനാവില്ല’, ശ്രീശാന്ത് പറഞ്ഞു.
അതേസമയം, ഏഷ്യാ കപ്പിലും ഏകദിന ലോകകപ്പിലും അവഗണിക്കപ്പെട്ട മലയാളി താരം സഞ്ജു സാംസണ് ഇന്ത്യന്‍ ടീമില്‍ സ്ഥാനം ഉറപ്പിക്കാന്‍ കിട്ടുന്ന അവസാന അവസരമാണ് ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പര. യുവതാരങ്ങളുടെ തള്ളിക്കയറ്റത്തില്‍ പിടിച്ചു നില്‍ക്കാനും ദക്ഷിണാഫ്രിക്കക്കെതിരെ സഞ്ജുവിന് എടുത്തുപറയാവുന്ന തരത്തിലുള്ള പ്രകടനം പുറത്തെടുത്തെ മതിയാവൂ എന്ന അവസ്ഥയിലാണ് കാര്യങ്ങൾ. ഇഷാന് കിഷനും ജിതേഷ് ശര്‍മയും ഏകദിന ടീമിലില്ലാത്തതിനാല്‍ സഞ്ജുവിന് പ്ലേയിംഗ് ഇലവനില്‍ ഇടം കിട്ടുമെന്ന പ്രതീക്ഷയിലാണ് ആരാധകരും.
Post Your Comments