PathanamthittaLatest NewsKeralaNews

ശബരിമല: തിരക്ക് നിയന്ത്രണത്തിലെ പിഴവും മഴയും തിരിച്ചടിയായി, ഇക്കുറി നഷ്ടം 20 കോടി

28 ദിവസം പിന്നിടുമ്പോൾ ലഭിച്ച വരുമാനം 134.44 കോടി രൂപയാണ്

പത്തനംതിട്ട: ശബരിമല തീർത്ഥാടനം ആരംഭിച്ച് 28 ദിവസം പിന്നിടുമ്പോൾ ഇത്തവണ രേഖപ്പെടുത്തിയത് കോടികളുടെ നഷ്ടം. തിരക്ക് നിയന്ത്രണത്തിലെ പിഴവും, മഴയും കാരണം മണ്ഡല കാലത്തിന്റെ ആദ്യ ദിനങ്ങളിൽ തീർത്ഥാടകരുടെ എണ്ണം കുറഞ്ഞതോടെയാണ് വരുമാനത്തെ പ്രതികൂലമായി ബാധിച്ചത്. മുൻ വർഷവുമായി താരതമ്യം ചെയ്യുമ്പോൾ ഇക്കുറി 20 കോടിയുടെ ഇടിവാണ് ഉണ്ടായിട്ടുള്ളത്. ഇക്കാലയളവിൽ ഏകദേശം ഒന്നരലക്ഷത്തോളം തീർത്ഥാടകരുടെ കുറവ് രേഖപ്പെടുത്തി. ഇത് നടവരവ്, അപ്പം, അരവണ വിൽപ്പന എന്നിവയെ ബാധിച്ചു.

28 ദിവസം പിന്നിടുമ്പോൾ ലഭിച്ച വരുമാനം 134.44 കോടി രൂപയാണ്. മുൻ വർഷം ഇത് 154.77 കോടി രൂപയായിരുന്നു. കഴിഞ്ഞ ആഴ്ചകളിൽ ഉണ്ടായ തിരക്ക് നിയന്ത്രണത്തിലെ അപാകതകൾ അയൽ സംസ്ഥാനങ്ങളിൽ നിന്നുള്ള തീർത്ഥാടകരുടെ വരവ് കുറയാൻ കാരണമായിട്ടുണ്ട്. സന്നിധാനത്തെ തിരക്ക് അനിയന്ത്രിതമായതിനെ തുടർന്ന് നിരവധി നിരവധി ഭക്തർ പന്തളത്ത് നെയ്യഭിഷേകം നടത്തി മടങ്ങുകയായിരുന്നു. ഈ സാഹചര്യത്തിലാണ് ഹൈക്കോടതിയുടെ ഇടപെടൽ. പ്രതിദിനം വെർച്വൽ ക്യൂ ബുക്കിംഗ് വഴി 80,000 പേർക്കും, സ്പോട്ട് ബുക്കിംഗ് വഴി 10,000 പേർക്കും ദർശനം നടക്കാൻ ഹൈക്കോടതി അനുമതി നൽകിയിട്ടുണ്ട്. കേരളത്തിന് പുറമേ, തെലങ്കാന, കർണാടക, ആന്ധ്ര എന്നിവിടങ്ങളിൽ നിന്ന് നിരവധി ഭക്തരാണ് സന്നിധാനത്ത് എത്തുന്നത്.

Also Read: സർവ്വരോഗങ്ങളും സകല ദുരിതങ്ങളും അകറ്റാൻ ഇവിടെ ഈ പ്രത്യേക പൂജ മതി

shortlink

Related Articles

Post Your Comments

Related Articles


Back to top button