
കണ്ണൂർ: രാത്രി കാറിൽ ലിഫ്റ്റ് ചോദിച്ച് കയറി പണമടങ്ങിയ പഴ്സുമായി ഓടിയ രണ്ടുപേർ തലശ്ശേരി പൊലീസിന്റെ പിടിയിൽ. കണ്ണൂർ താഴെത്തെരു പള്ളി മൂപ്പൻ ഹൗസ് പി.എം. സാജിദ്, കണ്ണൂർ പൂളേന്റവിട ഹൗസ് പി. അനീസ് എന്നിവരാണ് പിടിയിലായത്.
Read Also : ‘രാവിലെ ആറരയ്ക്ക് ചായ, ഉച്ചയ്ക്ക് ചോറും മീനും, സുഖമായുള്ള ഉറക്കം’: യൂട്യൂബറുടെ ജയില്‍ റിവ്യൂ വൈറല്‍
വ്യാഴാഴ്ച രാത്രി പത്തോടെയാണ് സംഭവം. കോഴിക്കോട് നിന്ന് വരികയായിരുന്ന കാറിന് മാഹി പാലത്തിന് സമീപം രണ്ടുപേർ കൈ കാണിക്കുകയും തലശ്ശേരി വരെ വരട്ടെ എന്ന് ചോദിച്ച് കയറുകയുമായിരുന്നു. പിലാക്കൂൽ എത്തിയപ്പോൾ വെള്ളം കുടിക്കാനായി ഡാഷ് ബോർഡിനുള്ളിൽ സൂക്ഷിച്ച 15,600 രൂപ കാറുടമ നോക്കിയപ്പോൾ കണ്ടില്ല. പണം തിരയുന്നതിനിടെ ഇരുവരും കാറിൽനിന്ന് ഇറങ്ങിയോടി.
തുടർന്ന്, തലശ്ശേരി സ്റ്റേഷനിൽ വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തിൽ പൊലീസ് എത്തിയാണ് ഇരുവരെയും പിടികൂടിയത്.
Post Your Comments