
കാഞ്ഞിരപ്പള്ളി: ബസിൽ യാത്രക്കാരിയോട് ലൈംഗികാതിക്രമം നടത്തിയ യുവാവ് അറസ്റ്റിൽ. പത്തനംതിട്ട കൊല്ലമുള വെൺകുറിഞ്ഞി സത്യവിലാസം വീട്ടിൽ സുരേഷ് സമിത്രം(41) ആണ് അറസ്റ്റിലായത്.
തിരുവനന്തപുരത്ത് നിന്ന് കാഞ്ഞിരപ്പള്ളി വഴി വൈറ്റിലക്ക് പോവുന്ന കെ.എസ്.ആർ.ടി.സി ബസിലായിരുന്നു അതിക്രമം നടന്നത്. എസ്.എച്ച്.ഒ നിര്‍മല്‍ ബോസിന്റെ നേതൃത്വത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Post Your Comments