കൊല്ലം: കൊല്ലം ജില്ലയിലെ തേവലക്കരയില്‍ മരുമകള്‍ ഭര്‍ത്താവിന്റെ മാതാവിനെ ക്രൂരമായി മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതിന്റെ ഞെട്ടലിലാണ് കേരളം.
മരുമകളുടെ ക്രൂരതകളെ കുറിച്ച് ഏലിയാമ്മ മാധ്യമങ്ങളോട് പറഞ്ഞത് ഇങ്ങനെ, ദൃശ്യങ്ങളില്‍ പുറത്തുവന്ന ക്രൂരതയെക്കാള്‍ വലുതാണ് വര്‍ഷങ്ങളായി മരുമകള്‍ തന്നോട് കാട്ടുന്നത്. ഒരു കാരണവുമില്ലാതെയാണ് മരുമകള്‍ തന്നെ മര്‍ദ്ദിക്കുന്നത്. തന്നോട് ഈ വീട്ടില്‍ നിന്ന് ഇറങ്ങിപ്പോകാനായി മരുമകള്‍ നിരന്തരം ആവശ്യപ്പെടുന്നു’, ഏലിയാമ്മ പറഞ്ഞു.
‘മിക്കവാറും ദിവസങ്ങളിലും അടിക്കും. ചിലപ്പോള്‍ പുറത്ത് ഇടിക്കും. കമ്പി വടികൊണ്ട് അടിച്ച ദിവസങ്ങള്‍ ഉണ്ട്. കാലില്‍ ചവിട്ടും. തലമുടിയില്‍ ചുറ്റിപിടിച്ച് തറയില്‍ ഇടും. കുഞ്ഞുങ്ങളെ ഓര്‍ത്താണ് ഒന്നും പറയാത്തത്. നിലവിളക്ക് കൊണ്ട് മകനെ ഉപദ്രവിച്ചിട്ടുണ്ട്. എനിക്ക് വൃത്തി ഇല്ല എന്ന് പറഞ്ഞാണ് മര്‍ദ്ദനം. മുറിയില്‍ നിന്ന് പുറത്തിറങ്ങാനോ അടുക്കളയില്‍ പോകാനോ സമ്മതിക്കില്ല. മരുമകള്‍ സ്‌കൂളില്‍ പോകുമ്പോഴാണ് ഞാന്‍ വെളിയില്‍ ഇറങ്ങുന്നത്. ജോലിക്കാരി ചോറ് കൊണ്ടുവരും. കുഞ്ഞുങ്ങളെ എന്റെ അടുത്ത് വരാന്‍ സമ്മതിക്കില്ല. എന്റെ അടുത്തുവന്നാല്‍ കുഞ്ഞുങ്ങള്‍ കൂടി ചീത്തയായി പോകുമെന്നാണ് പറയുന്നത്. ഓര്‍മയുളളതെല്ലാം ഞാന്‍ പൊലീസിനോട് പറഞ്ഞിട്ടുണ്ട്’´-,ഏലിയാമ്മ പറയുന്നു.
Read Also: ആ സംഭവത്തിന് ശേഷം അർദ്ധ രാത്രി എണീറ്റ് റെയിൽവേ ട്രാക്കിലേക്ക് പോകും, ഭർത്താവും മകനും മരിച്ചു; കവിത
കൊല്ലം തേവലക്കര നടുവിലക്കരയില്‍ ഒരു വര്‍ഷം മുമ്പ് നടന്ന ഉപദ്രവത്തിന്റെ ദൃശ്യങ്ങളാണ് കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളിലൂടെ പുറത്തു വന്നത്. എണ്‍പതുവയസുകാരിയായ ഏലിയാമ്മയെ മരുമകള്‍ മഞ്ജുമോള്‍ മര്‍ദ്ദിക്കുന്നതും അസഭ്യം പറയുന്നതും ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു. കസേരയിലിരിക്കുന്ന വയോധികയോട് എഴുന്നേറ്റുപോകാന്‍ മഞ്ജുമോള്‍ ആവശ്യപ്പെടുന്നതാണ് വീഡിയോയുടെ ആരംഭത്തിലുള്ളത്. തുടര്‍ന്ന് വയോധികയെ കസേരയില്‍ നിന്ന് തള്ളിയിടുന്നതും ദൃശ്യങ്ങളില്‍ കാണാം. കുറച്ചു സമയത്തിനു ശേഷം വൃദ്ധ എഴുന്നേറ്റിരിക്കുന്നതും ദൃശ്യങ്ങളില്‍ കാണാന്‍ കഴിയുന്നുണ്ട്. എഴുന്നേറ്റ് നില്‍ക്കാന്‍ തന്നെയൊന്ന് സഹായിക്കണമെന്ന് വയോധിക വീഡിയോയെടുക്കുന്നയാളോട് അപേക്ഷിക്കുന്നുമുണ്ട്.
വീട്ടിലെ ഉപകരണങ്ങള്‍ തല്ലിത്തകര്‍ക്കുന്നത് മഞ്ജു മോളുടെ പതിവാണെന്നാണ് വിവരം. ഒരിക്കല്‍ കാറിന്റെ ഡോര്‍ ചവിട്ടി തകര്‍ത്തു.
ഡബിള്‍ എംഎക്കാരിയും ഹയര്‍സെക്കന്‍ഡറി അധ്യാപികയുമാണ് മഞ്ജുമോള്‍. വൃദ്ധയെ മര്‍ദ്ദിക്കുന്ന വീഡിയോ പുറത്തുവന്നതിന് പിന്നാലെ മഞ്ജു പഠിപ്പിക്കുന്ന ചവറയിലെ സ്‌കൂളില്‍ നിന്നും അവരെ പുറത്താക്കിയിരിക്കുകയാണ്. മഞ്ജുവിന്റെ ഭര്‍ത്താവ് ജയിംസ് മെഡിക്കല്‍ മേഖലയിലാണ് ജോലി ചെയ്യുന്നത്. കംപ്യൂട്ടര്‍ സയന്‍സില്‍ ബിരുദാനന്തര ബിരുദധാരിയാണ് ജെയിംസ്. ഇരുവരുടെയും രണ്ടാം വിവാഹമായിരുന്നു. .
അതേസമയം മര്‍ദ്ദനമേറ്റ ഏലിയാമ്മ ബിഡിഎസ് വരെ പഠിച്ചിട്ടുണ്ട്. ഏലിയാമ്മയുടെ ഭര്‍ത്താവ് എന്‍ജിനീയറായിരുന്നു. മരണപ്പെട്ടു. ഏലിയാമ്മയുടെയും ഭര്‍ത്താവിന്റെയും കുടുംബം സാമ്പത്തികമായി ഉയര്‍ന്ന നിലയിലുള്ളതാണ്. സംഭവത്തില്‍ സ്വമേധയാ കേസെടുത്ത മനുഷ്യാവകാശ കമ്മീഷന്‍ ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണമെന്ന് ജില്ലാ പൊലീസ് മേധാവിയോട്
ഉത്തരവിട്ടിരിക്കുകയാണ്.
Post Your Comments