Latest NewsNewsIndia

ആശുപത്രിയില്‍ ഐസിയുവില്‍ കഴിയുന്നതിനിടെ പീഡിപ്പിക്കപ്പെട്ടതായി എയര്‍ഹോസ്റ്റസ് : ഞെട്ടിക്കുന്ന സംഭവം ഹരിയാനയിൽ

ഹോട്ടലില്‍ താമസിക്കവേ ആരോഗ്യം വഷളായതോടെ ചികിത്സയ്ക്കായി ഗുരുഗ്രാമിലെ സ്വകാര്യ ആശുപത്രിയില്‍ യുവതിയെ പ്രവേശിപ്പിച്ചത്

അംബാല : ഹരിയാനയിലെ ഗുരുഗ്രാമില്‍ സ്വകാര്യ ആശുപത്രിയില്‍ ഐസിയുവില്‍ കഴിയുന്നതിനിടെ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടതായി എയര്‍ഹോസ്റ്റസായ യുവതി. ഗുരുഗ്രാമില്‍ ഏപ്രില്‍ 6നായിരുന്നു സംഭവം. ഏപ്രില്‍ 13ന് ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ആയതിനു ശേഷമാണ് പീഡിപ്പിക്കപ്പെട്ട വിവരം യുവതി ഭര്‍ത്താവിനോടു പറഞ്ഞത്.

തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കി. 46 വയസുകാരിയായ സ്ത്രീയുടെ പരാതിയില്‍ സദര്‍ പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഹരിയാന പൊലീസ് സംഭവം അന്വേഷിച്ചുവരികയാണ്. എയര്‍ലൈന്‍സ് കമ്പനിക്കുവേണ്ടി പരിശീലനത്തിനായാണ് യുവതി ഗുരുഗ്രാമില്‍ എത്തിയത്. ഹോട്ടലില്‍ താമസിക്കവേ ആരോഗ്യം വഷളായതോടെ ചികിത്സയ്ക്കായി ഗുരുഗ്രാമിലെ സ്വകാര്യ ആശുപത്രിയില്‍ യുവതിയെ പ്രവേശിപ്പിച്ചു.

ഏപ്രില്‍ 5ന് ഭര്‍ത്താവ് എത്തിയ ശേഷം അവരെ ഗുരുഗ്രാമിലെ തന്നെ മറ്റൊരു ആശുപത്രിയില്‍ ചികിത്സയ്ക്കായി മാറ്റി. ഇവിടെ വച്ചായിരുന്നു യുവതി പീഡനത്തിന് ഇരയായതെന്നാണ് പരാതി. പീഡനസമയത്ത് എയര്‍ഹോസ്റ്റസായ യുവതി വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് കഴിഞ്ഞിരുന്നത്. തനിക്ക് സംസാരിക്കാന്‍ കഴിഞ്ഞിരുന്നില്ലെന്നും വളരെ ഭയന്നിരുന്നതായും യുവതി നല്‍കിയ പരാതിയില്‍ പറയുന്നുണ്ട്.

പ്രതിയെ തിരിച്ചറിയുന്നതിനായി ആശുപത്രി ജീവനക്കാരുടെ ഡ്യൂട്ടി സമയം അന്വേഷിക്കുന്നതായും സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുന്നതായും പൊലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button