![](/wp-content/uploads/2024/06/piza.jpg)
ഹോസ്റ്റലില്‍ ഓണ്‍ലൈനായി പിസ്സ ഓര്‍ഡര്‍ ചെയ്തതിനെ തുടര്‍ന്ന് നാല് വിദ്യാര്‍ത്ഥിനികളെ ഹോസ്റ്റല്‍ അധികൃതര്‍ പുറത്താക്കി. 1 മാസത്തേയ്ക്കാണ് വിദ്യാര്‍ത്ഥിനികളെ പുറത്താക്കിയത്. മഹാരാഷ്ട്രയിലാണ് സംഭവം.
Read Also: ഗാസ ഇടനാഴിയില്‍ നിന്ന് സൈന്യത്തെ പിന്‍വലിച്ച് ഇസ്രായേല്‍
സാമൂഹിക നീതി വകുപ്പിന്റെ നിയന്ത്രണത്തിലുള്ള സോഷ്യല്‍ വെല്‍ഫെയര്‍ ഹോസ്റ്റലിലാണ് സംഭവം. 250 വിദ്യാര്‍ത്ഥികളാണ് ഇവിടത്തെ അന്തേവാസികള്‍.
ഒരു മുറിയില്‍ നിന്ന് പിസ്സ ഓര്‍ഡര്‍ ചെയ്തതായി അറിഞ്ഞതിനെത്തുടര്‍ന്ന് ഹോസ്റ്റല്‍ വാര്‍ഡന്‍ മിനാക്ഷി നരഹാരെ വിദ്യാര്‍ത്ഥികള്‍ക്ക് ഔദ്യോഗിക നോട്ടീസ് നല്‍കി ഹോസ്റ്റല്‍ പ്രവേശനം നിഷേധിക്കുകയുമായിരുന്നു. ഒരു മാസത്തേക്ക് അവരുടെ ഹോസ്റ്റല്‍ പ്രവേശനം നിര്‍ത്തിവച്ചതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ഫെബ്രുവരി 8 നകം പിസ്സ ഓര്‍ഡര്‍ ചെയ്തതായി ആരും സമ്മതിച്ചില്ലെങ്കില്‍ നാലുപേരെയും ഒരു മാസത്തേക്ക് പുറത്താക്കുമെന്ന് വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയ നോട്ടീസില്‍ പറയുന്നു.
വിവാദം കൂടുതല്‍ വഷളാകാന്‍ കാരണമായത്, വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കളെ വിളിച്ചുവരുത്തി, കുട്ടികളുടെ അക്കാദമിക് പ്രകടനത്തിന് പകരം പരസ്പരബന്ധമില്ലാത്ത കാര്യങ്ങളെക്കുറിച്ച് ചര്‍ച്ചകള്‍ നടത്തിയതായി റിപ്പോര്‍ട്ടുണ്ട്. രക്ഷിതാക്കളുടെ അപേക്ഷകള്‍ അവഗണിച്ച അധികാരികള്‍ അച്ചടക്ക നടപടിയുമായി മുന്നോട്ടുപോകുകയായിരുന്നു.
Post Your Comments