PathanamthittaLatest NewsKeralaNattuvarthaNews

ശബരിമല തീർത്ഥാടകർ സഞ്ചരിച്ചിരുന്ന കാറിടിച്ച് ഇരുചക്ര വാഹന യാത്രക്കാരൻ മരിച്ചു

വടശ്ശേരിക്കര സ്വദേശി അരുൺകുമാർ സി എസ് (42) ആണ് മരിച്ചത്

പത്തനംതിട്ട: ശബരിമല തീർത്ഥാടകർ സഞ്ചരിച്ചിരുന്ന കാർ ഇടിച്ച് ഇരുചക്ര വാഹന യാത്രക്കാരൻ മരിച്ചു. വടശ്ശേരിക്കര സ്വദേശി അരുൺകുമാർ സി എസ് (42) ആണ് മരിച്ചത്.

പത്തനംതിട്ട മൈലപ്ര തയ്യിൽപടിയിലാണ് അപകടം ഉണ്ടായത്. സ്കൂട്ടറിൽ ഇടിച്ച കാർ നിയന്ത്രണം വിട്ട് റോഡരികിലെ പറമ്പിലേക്ക് മറിഞ്ഞു. പത്തനാപുരം കുന്നിക്കോട് സ്വദേശികളാണ് കാറിൽ ഉണ്ടായിരുന്നത്.

Read Also : പാവപ്പെട്ടവരെ മറന്ന് കോടികളുടെ ധൂര്‍ത്ത് നടത്തുന്ന നവകേരള സദസ് അശ്ശീല സദസെന്ന് പറഞ്ഞതില്‍ ഉറച്ച് നില്‍ക്കുന്നു

അതേസമയം, ഗുരുവായൂരിൽ ശബരിമല തീർത്ഥാടകരുടെ ബസിന് തീപിടർന്നത് പരിഭ്രാന്തി പരത്തി. സേലം എടപ്പാടിയിൽ നിന്ന് വന്നിരുന്ന ബസിനാണ് തീ പടർന്നത്. ഏഴു കുട്ടികളടക്കം 50 പേരാണ് ബസിൽ ഉണ്ടായിരുന്നത്. റെയിൽവേ മേൽപ്പാലം ഇറങ്ങി പെട്രോൾ പമ്പിന് മുന്നിലെത്തിയതോടെ ബസ് ഓഫാവുകയും മുൻവശത്തുനിന്ന് തീ ഉയരുകയുമായിരുന്നു.

ഡ്രൈവറുടെ സീറ്റ് കത്തി നശിച്ചു. ഫയർഫോഴ്സും പൊലീസും ഉടൻ തന്നെ സ്ഥലത്തെത്തിയെങ്കിലും പെട്രോൾ പമ്പ് ജീവനക്കാരും നാട്ടുകാരും ചേർന്ന് തീയണച്ചു. സെൽഫ് മോട്ടോർ നിന്നുള്ള ഷോർട്ട് സർക്യൂട്ടാണ് അപകടത്തിന് കാരണമെന്ന് ബസ് ഡ്രൈവർ പറഞ്ഞു. ഭക്ഷണം പാചകം ചെയ്യാനുള്ള രണ്ട് ഗ്യാസ് സിലിണ്ടറുകൾ ബസിൽ ഉണ്ടായിരുന്നതും പെട്രോൾ പമ്പിനു മുന്നിലായതും ആശങ്ക പരത്തി.

ഡീസൽ പമ്പ് പൊട്ടിയിരുന്നെങ്കിലും അതിലേക്ക് തീ പടരാതിരുന്നത് വലിയ ദുരന്തം ഒഴിവായി. അപകടത്തിൽ ആർക്കും പരിക്കില്ലെന്നാണ് ലഭിക്കുന്ന വിവരം.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button