Latest NewsKeralaNews

ഡിജിറ്റൽ ഹെൽത്ത്: ആധുനികവത്ക്കരിക്കുന്നതിനും ബയോമെട്രിക് പഞ്ചിംഗിനുമായി 7.85 കോടി അനുവദിച്ചുവെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: ആരോഗ്യ മേഖലയിൽ ഡിജിറ്റൽ സാങ്കേതികവിദ്യ നടപ്പിലാക്കുന്നതിന്റെ ഭാഗമായി ആരോഗ്യ സ്ഥാപനങ്ങളെ ആധുനികവത്ക്കരിക്കാൻ 7.85 കോടി രൂപയുടെ ഭരണാനുമതി നൽകിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. അതിൽ സാമൂഹികാരോഗ്യ കേന്ദ്രം മുതലുള്ള ആശുപത്രികളിൽ ആധാർ അധിഷ്ഠിത പഞ്ചിംഗ് സിസ്റ്റം സ്ഥാപിക്കുന്നതിനായി 5.16 രൂപയാണ് അനുവദിച്ചത്. ജില്ലാ മെഡിക്കൽ ഓഫീസുകൾ, സാമൂഹികാരോഗ്യ കേന്ദ്രങ്ങൾ, താലൂക്ക് ആശുപത്രികൾ, ജില്ലാ, ജനറൽ ആശുപത്രികൾ എന്നിവിടങ്ങളിലാണ് പഞ്ചിംഗ് നടപ്പിലാക്കുന്നത്. നിലവിൽ ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റ് ഉൾപ്പെടെയുള്ള 10 ആരോഗ്യ സ്ഥാപനങ്ങളിൽ പഞ്ചിംഗ് നടപ്പിലാക്കിയിട്ടുണ്ട്. ഘട്ടം ഘട്ടമായി സംസ്ഥാനത്തെ എല്ലാ ആരോഗ്യ സ്ഥാപനങ്ങളിലും പഞ്ചിംഗ് നടപ്പിലാക്കുമെന്നും മന്ത്രി വ്യക്തമാക്കി.

Read Also: 38തരം മത്സ്യങ്ങള്‍ ഉപയോഗിച്ച് മുഖ്യമന്ത്രിയുടെ ചിത്രം നിർമ്മിച്ച് ഡാവിഞ്ചി സുരേഷ്; ആദ്യത്തെ സംഭവമെന്ന് സജി ചെറിയാൻ

ആരോഗ്യ വകുപ്പിന് കീഴിലുള്ള സ്ഥാപനങ്ങളുടെ വിവരങ്ങൾ കേന്ദ്രീകൃതമായി നിരീക്ഷിക്കുന്നതിനായി സെൻട്രൽ ഡേറ്റ റിപ്പോസിറ്ററി ആപ്ലിക്കേഷൻ സജ്ജമാക്കാനായി 14.50 ലക്ഷം രൂപ അനുവദിച്ചു.

ഡിജിറ്റൽ ഹെൽത്ത് സാക്ഷാത്ക്കരിക്കുന്നതിന് വലിയ പ്രവർത്തനങ്ങളാണ് നടത്തി വരുന്നത്. ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റിലും 14 ജില്ലാ മെഡിക്കൽ ഓഫീസുകളിലും ഇ ഓഫീസ് സംവിധാനം നടപ്പിലാക്കി. സ്റ്റേറ്റ് ടിബി സെന്റർ തുടങ്ങിയ 20 ഓളം ആരോഗ്യ സ്ഥാപനങ്ങളിൽ ഇ ഓഫീസ് അന്തിമ ഘട്ടത്തിലാണ്. 599 ആരോഗ്യ സ്ഥാപനങ്ങളിൽ ഇ ഹെൽത്ത് നടപ്പിലാക്കി. 392 ആശുപത്രികളിലും ഇ ഹെൽത്ത് നടപ്പിലാക്കിയത് ഈ സർക്കാരിന്റെ കാലത്താണ്. ഓൺലൈൻ ഒപി ടിക്കറ്റും പേപ്പർ രഹിത ആശുപത്രി സേവനങ്ങളും യാഥാർത്ഥ്യമാക്കി. ജീവിതശൈലീ രോഗനിർണയത്തിന് ശൈലീ ആപ്പ് ആവിഷ്‌ക്കരിച്ചു. ആർദ്രം ജനകീയ കാമ്പയിനിലൂടെ ഒന്നര കോടിയിലധികം പേരെ ആരോഗ്യ പ്രവർത്തകർ വീട്ടിലെത്തി സ്‌ക്രീനിംഗ് നടത്തി. കാൻസർ രോഗനിർണയത്തിനും കാൻസർ ചികിത്സ ഏകോപിപ്പിക്കുന്നതിനും കാൻസർ ഗ്രിഡ്, കാൻസർ കെയർ സ്യൂട്ട് നടപ്പിലാക്കി. വിപുലമായ ഇ സഞ്ജീവനി സേവനങ്ങൾ ലഭ്യമാക്കി. ലാബ് റിസൾട്ട് എസ്.എം.എസ്. ആയി ലഭിക്കുന്ന സംവിധാനം ലഭ്യമാക്കി വരുന്നു. ഹൃദ്യം, ആശാധാര പദ്ധതികളുടെ സേവനം ഓൺലൈൻ വഴിയാക്കി. ആശാധാര പദ്ധതിയുടെ ഡിജിറ്റൽ പ്ലാറ്റ്‌ഫോമിന് അടുത്തിടെ ദേശീയ ഡിജിറ്റൽ ട്രാൻസ്‌ഫോർമേഷൻ അവാർഡ് ലഭിച്ചിരുന്നു.

Read Also: ബൈബിളിനു പകരം മറ്റൊരു മതഗ്രന്ഥം ആയിരുന്നെങ്കിൽ അടുത്ത ചിത്രം സംവിധാനം ചെയ്യാന്‍ ജോഷിക്ക് തല ഉണ്ടാവില്ല: കാസ

shortlink

Related Articles

Post Your Comments

Related Articles


Back to top button