KeralaLatest NewsNews

ബൈബിളിനു പകരം മറ്റൊരു മതഗ്രന്ഥം ആയിരുന്നെങ്കിൽ അടുത്ത ചിത്രം സംവിധാനം ചെയ്യാന്‍ ജോഷിക്ക് തല ഉണ്ടാവില്ല: കാസ

വിശുദ്ധ ബൈബിളിനെ അവഹേളിക്കുന്നുവെന്ന ആരോപണവുമായി ക്രിസ്ത്യന്‍ കൂട്ടായ്മയായ കാസ

‘ആന്റണി’ എന്ന ചിത്രം വിശുദ്ധ ബൈബിളിനെ അവഹേളിക്കുന്നുവെന്ന ആരോപണവുമായി ക്രിസ്ത്യന്‍ കൂട്ടായ്മയായ കാസ. ജോഷിയുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ജോജു ജോര്‍ജ് ചിത്രമാണ് ‘ആന്റണി’. ചിത്രത്തില്‍ ബൈബിളിനെ അവഹേളിക്കുന്ന രംഗമുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കാസ രംഗത്തെത്തിയത്.

കാസയുടെ പ്രസ്താവന:

എന്തുകൊണ്ട് ക്രൈസ്തവ വിശ്വാസങ്ങളും വിശുദ്ധ ബൈബിളും ക്രിസ്ത്യന്‍ സംസ്‌കാരങ്ങളും വീണ്ടും വീണ്ടും അവഹേളിക്കപ്പെടുന്നു. പൊതുവേ ക്രിസ്ത്യന്‍ വിശ്വാസങ്ങളോട് തന്റെ സിനിമകളില്‍ മാന്യത പുലര്‍ത്തിയിരുന്ന സംവിധായകന്‍ ജോഷിയും അവസാനമിതാ വിശുദ്ധ ബൈബിള്‍ അവഹേളിക്കുന്ന രംഗം തന്റെ സിനിമയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. ആന്റണി എന്ന തന്റെ പുതിയ ചിത്രത്തിലെ ഒരു രംഗത്തില്‍ തോക്ക് ഒളിപ്പിക്കുന്നതിനായി വിശുദ്ധ ബൈബിള്‍ മുറിച്ചു തുരന്ന് അറ ഉണ്ടാക്കിയതായിട്ടാണ് ചിത്രീകരിച്ചിരിക്കുന്നത്!

വിശുദ്ധ ബൈബിള്‍ ആയതുകൊണ്ട് ജോഷിക്ക് കുഴപ്പമൊന്നും ഉണ്ടാകില്ല മറിച്ച് മറ്റൊരു സമുദായത്തിന്റെ മതഗ്രന്ഥം ആയിരുന്നു ജോഷി കീറി തുരന്നതെങ്കില്‍ ജോഷിയുടെ ആന്റണി എന്ന ചിത്രം കേരളത്തില്‍ ഒരു തിയേറ്ററിലും പ്രദര്‍ശിപ്പിക്കുകയുമില്ല അടുത്ത ചിത്രം സംവിധാനം ചെയ്യാന്‍ ജോഷിക്ക് തലയും ഉണ്ടാവില്ല.

read also: മോദിയുടെ വിജയ തേരോട്ടത്തില്‍ കേരളത്തിലെ ഇടത് രാഷ്ട്രീയം നിശബ്ദമാകാന്‍ ഇനി അധികം നാളില്ല: എ.പി അബ്ദുള്ളകുട്ടി

എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്? ആരാണ് ഇതിന്റെ പ്രധാന കാരണക്കാര്‍

അതിന് ഉത്തരം ഒന്നേയുള്ളൂ നമ്മള്‍ തന്നെയാണ് ഇതിന്റെ കാരണക്കാര്‍. എടുത്തു പറഞ്ഞാല്‍ പൊതുവേ പ്രതികരണശേഷിയില്ലാത്ത ഒരു സമുദായത്തിലെ വിശ്വാസികളെ ഉണര്‍ത്തി വേണ്ട രീതിയില്‍ ഉപയോഗപ്പെടുത്തുവാന്‍ ശ്രമിക്കാത്ത അല്ലെങ്കില്‍ അതിന് ശ്രമിക്കുന്നവരെ പിന്തുണയ്ക്കാത്ത കേരളത്തിലെ ക്രിസ്ത്യന്‍ മത നേതൃത്വം തന്നെയാണ് ഇതിന്റെ പ്രധാന കാരണക്കാര്‍

ക്രിസ്ത്യന്‍ വിശ്വാസികളെ തെരുവില്‍ ഇറക്കണമെങ്കില്‍ പുരോഹിത നേതൃത്വം വിചാരിച്ചാല്‍ അല്ലാതെ സഭയ്ക്ക് പുറത്തുള്ള ഒരു സംഘടന വിചാരിച്ചാലും നിലവില്‍ സാധിക്കില്ല എന്നത് ഒരു സത്യം തന്നെയാണ്. അല്ലെങ്കില്‍ ശ്രീലങ്കയില്‍ ഈസ്റ്റര്‍ ദിനത്തില്‍ സംഭവിച്ചത് പോലെ നല്ലൊരു അനുഭവം കേരളത്തിലെ ക്രിസ്ത്യാനികള്‍ക്ക് ഉണ്ടാവണം.

നിലവില്‍ സഭാനേതൃത്വം വിശ്വാസികളെ തെരുവില്‍ ഇറക്കണം എന്നുണ്ടെങ്കില്‍ സഭയുടെ സ്‌കൂളിനോ കോളേജിനോ ആശുപത്രിക്കോ എന്തെങ്കിലും പ്രശ്‌നമുണ്ടാവണം, അല്ലാതെ വിശ്വാസിപരമായ വിഷയത്തിന്മേല്‍ ഉള്ള ഒരു പ്രതിഷേധത്തിന് ഇതുവരെ സഭാ നേതൃത്വം തുനിഞ്ഞിട്ടില്ല. പിന്നെയിറങ്ങും മറ്റു വല്ലവര്‍ക്കും വേണ്ടി ആവശ്യമില്ലാത്ത കാര്യങ്ങളില്‍ തലയിട്ട് അവര്‍ പറയുന്നത് കേട്ട് വിശ്വസിച്ചുകൊണ്ട് അവര്‍ക്ക് വേണ്ടി ആവശ്യമില്ലാതെ വിശ്വാസികളെ തെരുവിലിറക്കും. ഇറങ്ങുമായിരുന്നെങ്കില്‍ ക്രിസ്ത്യാനികളുടെ വിശുദ്ധ ഗ്രന്ഥമായ ബൈബിള്‍ ഒരു കാസര്‍ഗോഡ്കാരന്‍ ഡീസല്‍ ഒഴിച്ചു കത്തിച്ച് അതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രദര്‍ശിപ്പിച്ചപ്പോള്‍ ഇറങ്ങണമായിരുന്നു. ഇറങ്ങിയോ ഇല്ല!

അന്ന് അതിനെതിരെ സഭ നേതൃത്വങ്ങള്‍ പ്രതിഷേധിച്ചിരുന്നുവെങ്കില്‍, ക്രിസ്ത്യാനികളുടെ വിശുദ്ധ ഗ്രന്ഥത്തിന്റെ വില എന്താണെന്ന് പൊതു സമൂഹത്തെ ബോധ്യപ്പെടുത്തിയിരുന്നുവെങ്കില്‍ ഇന്ന് ജോഷിയുടെ ചിത്രത്തില്‍ വിശുദ്ധഗ്രന്ഥമായ ബൈബിള്‍ തോക്ക് വയ്ക്കാന്‍ അറയുണ്ടാക്കിയ രംഗം ഉണ്ടാകുമായിരുന്നില്ല! ബൈബിള്‍ കത്തിച്ച വിഷയത്തില്‍ അതിനെതിരെ വിശ്വാസികളെ ഉപയോഗിച്ച് ഒരു പ്രതിഷേധം സംഘടിപ്പിക്കാന്‍ സഭാ നേതൃത്വത്തിന് സാധിച്ചില്ല എന്നതല്ല അവര്‍ അതിന് തുനിഞ്ഞില്ല എന്നതാണ് സത്യം.

അവര്‍ക്ക് കീഴില്‍ നൂറും എണ്‍പതും വര്‍ഷത്തെ സഭയുടെ ഔദ്യോഗിക അംഗീകാരത്തിന്റെ തഴമ്പ് ഇടയ്ക്കിടെ പൊക്കി കാണിക്കുന്ന െ്രെകസ്തവ യുവജന സംഘടനകള്‍ ഉണ്ടായിരുന്നു. അണ്ണാക്കില്‍ ബനാന തിരക്കിയതല്ലാതെ ഒറ്റൊരുത്തനും അതിനെതിരെ പ്രതിഷേധിച്ചില്ല. അന്ന് ബൈബിള്‍ കത്തിച്ചതിനെതിരെ 14 ജില്ലകളിലും കാസയ്ക്ക് കഴിയുന്ന രീതിയില്‍ പ്രതിഷേധങ്ങള്‍ സംഘടിപ്പിച്ചിരുന്നു.

ആ പ്രതിഷേധങ്ങളില്‍ പങ്കെടുക്കാന്‍ സഹായം അഭ്യര്‍ത്ഥിച്ചുകൊണ്ട് പല ഇടവക നേതൃത്വങ്ങളെയും ഞങ്ങള്‍ അന്ന് സമീപിച്ചിരുന്നു. സഹകരിക്കാന്‍ തയ്യാറാകാത്തവരുടെ നിലപാടുകളെക്കാള്‍ ഞങ്ങളെ വേദനിപ്പിച്ചത് ആ പരിപാടി പൊളിക്കുവാന്‍ ശ്രമിച്ച ചില വൈദികരെയും ക്രിസ്ത്യന്‍ യുവജന സംഘടന യൂണിറ്റുകളിലെ നേതാക്കളുടെ നിലപാടുകള്‍ ആയിരുന്നു.അവര്‍ക്ക് പ്രധാനം സ്വന്തം വിശുദ്ധ ഗ്രന്ഥം കത്തിച്ച വിഷയം ആയിരുന്നില്ല അതിനേക്കാള്‍ പ്രധാനം മറ്റു പലതും ആയിരുന്നു.

അന്ന് സഭാ നേതൃത്വവും വിശ്വാസികളും യുവജന സംഘടനകളും സഭയ്ക്ക് പുറത്തുള്ള സംഘടനകളും എല്ലാം ഒരേപോലെ ബൈബിള്‍ കത്തിച്ച വിഷയത്തില്‍ പ്രതിഷേധിച്ചിരുന്നുവെങ്കില്‍ പിന്നീട് ഒരിക്കലും വിശുദ്ധ ഗ്രന്ഥത്തിനു നേരെ ഒരു അവഹേളനം കേരളത്തില്‍ ഉണ്ടാകുമായിരുന്നില്ല. പക്ഷേ കഥയറിയാതെ ആട്ടം ആടാനായി അനാവശ്യ കാര്യങ്ങളില്‍ വിശ്വാസികളെ തെരുവില്‍ ഇറക്കാന്‍ പുരോഹിത നേതൃത്വങ്ങള്‍ക്ക് ഒരു മടിയുമില്ല . ലീഗും കോണ്‍ഗ്രസും സുഡാപ്പികളും ചേര്‍ന്ന് കൃത്യമായി ആസൂത്രണം ചെയ്ത മണിപ്പൂര്‍ നാടകത്തില്‍ വൈദിക നാമധാരിയും സഹായിയും പ്രധാന നടന്മാരായി നിറഞ്ഞാടിയപ്പോള്‍ , അവരുടെ വ്യാജ ഡയലോഗിലും കള്ളക്കണ്ണീരിലും വിശ്വസിച്ചു ഒരു ആവശ്യവും ഇല്ലാതെ വിശ്വാസികളെ ഇറക്കി ജപമാല റാലിയും പ്രാര്‍ത്ഥനാലിയും വരെ നടത്തിക്കാന്‍ പുരോഹിതര്‍ മത്സരിക്കുകയായിരുന്നു.

ആ വൈദിക വേഷധാരിയും സഹായിയും നടത്തിയ കുഴലൂത്തുകളില്‍ മയങ്ങി വിഡ്ഢി വേഷം കെട്ടുകയായിരുന്നു കേരള ക്രൈസ്തവ സമൂഹം . സിബിസിഐയുടെ പ്രസിഡന്റും കര്‍ദിനാളും ഒക്കെ പറഞ്ഞത് തള്ളിക്കളഞ്ഞുകൊണ്ട് വൈദിക വേഷധാരിയുടെ കള്ള കഥകളും കള്ള കണ്ണീരും മാത്രം വിശ്വസിച്ച് വിവിധ രൂപതകള്‍ നടത്തിയ പ്രതിഷേധങ്ങളുടെ പത്തിലൊന്ന് ആത്മാര്‍ത്ഥത ബൈബിള്‍ കത്തിച്ച വിഷയത്തില്‍ കാണിച്ചിരുന്നെങ്കില്‍ ഇന്ന് ഈ അവസ്ഥ ഉണ്ടാകുമായിരുന്നില്ല.

സ്വന്തം വിശ്വാസത്തെ നിലനിര്‍ത്താന്‍ സിറിയയിലും ഇറാഖിലും നൈജീരിയയിലും എല്ലാം വൈദികരും കന്യാസ്ത്രീകളും തീവ്രവാദികളുടെ യന്ത്രതോക്കുകള്‍ക്കു മുന്നില്‍ നിര്‍ഭയം പ്രവര്‍ത്തിക്കുമ്പോള്‍ ഇവിടെ ഈ രാജ്യത്ത് സ്വന്തം വിശ്വാസങ്ങളെ അവഹേളിക്കുവാന്‍ ശ്രമിക്കുന്നത് കാണുമ്പോള്‍ അതിനെതിരെ ജനാധിപത്യരീതിയില്‍ പോലും പ്രതിഷേധിക്കാന്‍ തുനിയാത്ത നേതൃത്വങ്ങള്‍ ആയിരിക്കും ഈ മണ്ണിലെ ക്രൈസ്തവ സമൂഹത്തിന്റെ അധപതനത്തിന്റെ കാരണക്കാര്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button