ErnakulamKeralaNattuvarthaLatest NewsNews

നവകേരള സദസിന്റെ സമ്മേളന വേദിക്ക് സമീപം ഗ്യാസ് ഉപയോഗിച്ചുള്ള പാചകത്തിന് വിലക്ക്: സര്‍ക്കുലറുമായി പൊലീസ്

കൊച്ചി: നവകേരള സദസിന്റെ സമ്മേളന വേദിക്ക് സമീപത്തുള്ള കടകളില്‍ ഗ്യാസ് ഉപയോഗിച്ചുള്ള പാചകം പാടില്ലെന്ന സര്‍ക്കുലറുമായി പൊലീസ്. ആലുവ ഈസ്റ്റ് പൊലീസാണ് വ്യാപാരികള്‍ക്ക് ഇത് സംബന്ധിച്ച് സര്‍ക്കുലര്‍ നല്‍കിയത്. ഏഴാം തീയതി മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള നവകേരള സദസ് നടക്കുന്ന ആലുവ ബസ് സ്റ്റാന്‍ഡില്‍ പ്രവര്‍ത്തിക്കുന്ന കടകള്‍ക്കാണ് നിര്‍ദേശം.

പരിപാടിയുടെ സുഗമമായ നടത്തിപ്പിനും സുരക്ഷ ഉറപ്പാക്കുന്നതിന്റെയും ഭാഗമായി ജോലി ചെയ്യുന്നവരുടെ വ്യക്തിഗത വിവരങ്ങള്‍ നല്‍കണമെന്നും പൊലീസ് നോട്ടീസില്‍ പറയുന്നു. പരിശോധനകള്‍ക്ക് ശേഷം തൊഴിലാളികള്‍ക്ക് താല്‍ക്കാലിക തിരിച്ചറിയല്‍ കാര്‍ഡ് സ്റ്റേഷനില്‍ നിന്ന് നല്‍കും.

‘ബില്ലുകളിൽ ഒപ്പിടാത്തത് തൊരപ്പൻ പണി’: ഗവർണർ രാജി വയ്ക്കണമെന്നത് കേരളത്തിന്റെ പൊതുവികാരമായി മാറിയെന്ന് എംവി ഗോവിന്ദൻ

അതിനായി തൊഴിലാളികള്‍ രണ്ട് പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും തിരിച്ചറിയല്‍ രേഖയും നല്‍കണമെന്നും പൊലീസ് പറയുന്നു. പൊലീസ് നല്‍കുന്ന തിരിച്ചറിയില്‍ കാര്‍ഡ് ഇല്ലാത്തയാളുകളെ ഈ സ്ഥലത്ത് ജോലി ചെയ്യാന്‍ അനുവദിക്കില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button