Latest NewsKeralaNews

കേരളത്തെക്കുറിച്ചും മലപ്പുറത്തെക്കുറിച്ചും നല്ലത് പറയാന്‍ നിര്‍ബന്ധിതരാക്കുന്നതിന്റെ പേരാണ് ‘കേരള മോഡൽ’: മുഖ്യമന്ത്രി

നാടിനെതിരെ തെറ്റായ പ്രചാരണങ്ങള്‍ നടത്തുന്നവരെപ്പോലും നല്ലത് പറയാന്‍ നിര്‍ബന്ധിതരാക്കുന്നതിന്റെ പേരുകൂടിയാണ് കേരള മോഡലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തെക്കുറിച്ചും മലപ്പുറത്തെക്കുറിച്ചും നല്ലത് പറയാൻ ‘കേരളം മോഡൽ’ കൊണ്ട് സാധിക്കുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി. മലപ്പുറം അരീക്കോട് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ‘ഇന്റര്‍വല്‍’ എന്ന എഡ് ടെക് സ്റ്റാര്‍ട്ട് അപ്പ് കമ്പനി ഫിന്‍ലാന്‍ഡിലെ നാഷണല്‍ പ്രോഗ്രാമായ ‘ടാലന്റ് ബൂസ്റ്റ്’ലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിനെപ്പറ്റി സംസാരിക്കുകയായിരുന്നു അദേഹം. ഇത്തരത്തില്‍ ക്ഷണം ലഭിക്കുന്ന ആദ്യ ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പാണ് ഇന്റര്‍വെല്‍.

മലപ്പുറം ജില്ലയില്‍ നവകേരള സദസ്സിന്റെ ഭാഗമായി ചേര്‍ന്ന പ്രഭാത യോഗത്തില്‍ ഇന്റര്‍വലിന്റെ സ്ഥാപകരില്‍ ഒരാളായ അസ്ല തടത്തില്‍ പങ്കെടുത്തിരുന്നു. വളരെ വലിയ അംഗീകാരമാണ് സ്റ്റാര്‍ട്ടപ്പ് നേടിയിരിക്കുന്നതെന്നും 30 രാജ്യങ്ങളിലായി 25,000 ലധികം വിദ്യാര്‍ത്ഥികള്‍ക്കാണ് ഇവര്‍ വിദ്യാഭ്യാസസാങ്കേതിക സേവനം നല്‍കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിനാകെ അഭിമാനിക്കാവുന്ന നേട്ടമാണിത്. രാജ്യത്തെ സ്റ്റാര്‍ട്ടപ്പ് എക്കോ സിസ്റ്റത്തിനാകെ മാതൃകയാവുകയാണ് ഇതിലൂടെ കേരളം. സാധാരണ നമ്മുടെ നാടിനെതിരെ തെറ്റായ പ്രചാരണങ്ങള്‍ നടത്തുന്നവരെപ്പോലും കേരളത്തെക്കുറിച്ചും മലപ്പുറത്തെക്കുറിച്ചും നല്ലത് പറയാന്‍ നിര്‍ബന്ധിതരാക്കുന്നതിന്റെ പേരുകൂടിയാണ് കേരള മോഡല്‍.

2021-22ല്‍ ലോകത്തിലെ ഒന്നാം നമ്പര്‍ പൊതു ബിസിനസ് ആക്‌സിലറേറ്ററായി സ്റ്റാര്‍ട്ടപ്പ് മിഷന്‍ തെരഞ്ഞെടുക്കപ്പെടുകയും സ്റ്റാര്‍ട്ടപ്പ് ഇന്ത്യയുടെ ദേശീയ റാങ്കിംഗില്‍ തുടര്‍ച്ചയായി ബെസ്റ്റ് പെര്‍ഫോര്‍മര്‍ പുരസ്‌ക്കാരം ലഭിക്കുകയും ചെയ്തു. വന്‍ നഗരങ്ങളില്‍ ഒതുങ്ങുന്ന വികസനമല്ല കേരളത്തിന്റേത് എന്ന യാഥാര്‍ത്ഥ്യം കൂടി ഈ നേട്ടം വ്യക്തമാക്കുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. ജ്ഞാന സമ്പദ് വ്യവസ്ഥയിലൂന്നുന്ന നവകേരളമെന്ന ലക്ഷ്യത്തിലേയ്ക്ക് ഒരുമിച്ചു മുന്നേറാമെന്നും അദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button