Latest NewsIndiaNews

പങ്കാളിയുടെ ഫോണിൽ 13,000 പെൺകുട്ടികളുടെ നഗ്ന ചിത്രങ്ങൾ, ഒപ്പം തന്റെയും; ഞെട്ടലിൽ കാമുകി

ബെംഗളൂരു: തന്റെയും മറ്റ് 13,000 പെൺകുട്ടികളുടെയും നഗ്ന ഫോട്ടോകൾ സഹപ്രവർത്തകനായ പങ്കാളിയുടെ ഫോണിൽ കണ്ട ഞെട്ടലിൽ ബെംഗളൂരുവിലെ പെൺകുട്ടി. ബെംഗളൂരുവിലെ ഒരു ബിപിഒ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന 22 കാരിയായ പെൺകുട്ടിക്കാണ് ദാരുണാനുഭവം. സഹപ്രവർത്തകരായ പെൺകുട്ടികളുടെ ചിത്രങ്ങളും ഇയാളുടെ ഫോണിൽനിന്ന് ഈ ഇരുപത്തിയഞ്ചുകാരി കണ്ടെത്തി. പിന്നാലെ വിവരം കമ്പനിയെ അറിയിക്കുകയായിരുന്നു. പെൺകുട്ടികളിൽ ഒരാൾ പരാതി നൽകാൻ തയ്യാറായി. പരാതിയുടെ അടിസ്ഥാനത്തിൽ ആദിത്യ സന്തോഷ് എന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.

അഞ്ച് മാസങ്ങൾക്ക് മുൻപാണ് ആദിത്യ ഈ കമ്പനിയിൽ ജോലി ചെയ്യുന്നത്. ഒരു മാസത്തിനുശേഷം ഇരുവരും പ്രണയത്തിലായി. ഇരുവരും തമ്മിലുള്ള സ്വകാര്യ നിമിഷങ്ങൾ യുവാവ് റെക്കോർഡ് ചെയ്തിരുന്നു. ഇത് ഡിലീറ്റ് ചെയ്യുന്നതിനായി കാമുകൻ അറിയാതെ യുവതി അയാളുടെ ഫോൺ പരിശോധിക്കുകയായിരുന്നു. ഫോണിലെ ചിത്രങ്ങൾ കണ്ട് യുവതി ഞെട്ടി. പിന്നാലെ തന്നെ സന്തോഷുമായുള്ള എല്ലാ ബന്ധവും അവർ അവസാനിപ്പിച്ചു.

കാമുകന്റെ തനിനിറം എല്ലാവരും അറിയണമെന്നും, ഇരയാക്കപ്പെട്ട പെൺകുട്ടികൾ നിയമനടപടികൾ സ്വീകരിക്കണമെന്നും യുവതി ഉറപ്പിച്ചു. തുടർന്ന് നവംബർ 20 ന് വിവരം ഓഫീസിൽ അറിയിച്ചു. പല ചിത്രങ്ങളും മോർഫ് ചെയ്യപ്പെട്ടവയാണെന്ന സംശയവും ഉടലെടുത്തിട്ടുണ്ട്. ഇതേത്തുടർന്ന് നവംബർ 23ന് മറ്റൊരു പെൺകുട്ടി സൈബർ ക്രൈം പൊലീസ് സ്റ്റേഷനിൽ സന്തോഷിനെതിരെ പരാതി നൽകുകയായിരുന്നു. ഈ പരാതിയിലാണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button